കാളി

Kali

ലാലന്റെയും വാസന്തിയുടെയും മകളായി എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനിച്ചു. ധന്യ എന്നായിരുന്നു പേര്, പിൽക്കാലത്ത് ഔദ്യോഗികമായി കാളി എന്ന നാമം സ്വീകരിച്ചു. നസ്രേത്ത് പള്ളി സ്ക്കൂൾ, വൈപ്പിൻ സാന്റാക്ലോസ് സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പതിനെട്ടാമത്തെ വയസ്സില്‍ വിവാഹിതയായ ധന്യ വിവാഹമോചനം നേടിയ ശേഷം ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് സിനിമാരംഗത്തേക്ക് വന്നത്. 

കോളിംഗ് ബെല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ആ സീന്‍ സിനിമയില്‍ നിന്നും നീക്കം ചെയ്തതിനാല്‍ അതിനു ശേഷം വന്ന കളിമണ്ണ് എന്ന ചിത്രത്തില്‍ സ്റ്റംണ്ട് മാസ്റ്റർ മാഫിയാ ശശിയുടെ അസിസ്റ്റന്‍റായിട്ടായിരുന്നു കാളിയുടെ തുടക്കം. അക്കാലത്ത് കൈരളി ചാനലിലെ ആക്ഷന്‍ കില്ലാടി എന്ന പരിപാടിയുടെ ലാസ്റ്റ് എപ്പിസോഡിലും പങ്കെടുത്തിട്ടുണ്ട്. തുടര്‍ന്ന് മെമ്മറീസ്,ശൃംഗാരവേലൻകാവൽ... എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ മാഫിയാ ശശിയുടെ സഹായിയായി ഒന്‍പതു വര്‍ഷത്തോളം വര്‍ക്ക് ചെയ്തു.. 2021 ല്‍ ഫൈറ്റ് മാസ്റ്റര്‍ അംജത് മൂസയുടെ കീഴില്‍ പരിശീലനം തുടങ്ങിയ കാളിയ്ക്ക്. വോള്‍ക്കാനോ സിനി സ്റ്റണ്ട് അസോസിയേഷനില്‍ നിന്നും 2022 മാര്‍ച്ചില്‍ സ്റ്റണ്ട് മാസ്റ്റര്‍ കാര്‍ഡ് ലഭിച്ചു.