മേഘ്ന രാജ്
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1990 മെയ് 3- ന് സിനിമാതാരങ്ങളായ സുന്ദർ രാജിന്റേയും പ്രമീള ജോഷായിയുടേയും മകളായി കർണാടകയിലെ ബാംഗളൂരിൽ ജനിച്ചു. 180-ൽ അധികം സിനിമകളിൽ സുന്ദർ രാജ് അഭിനയിച്ചിട്ടുണ്ട്. അമ്മ പ്രമീള കന്നഡ നടിയും നിർമ്മാതാവുമായിരുന്നു. മേഘ്നയുടെ വിദ്യാഭ്യാസം Baldwin Girls' High School- ലും, സൈക്കോളജിയിൽ ബിരുദം നേടിയത് Christ University, Bangalore-ൽ നിന്നുമായിരുന്നു. നാടകങ്ങളിൽ ബാല നടിയായി അഭിനയിച്ചുകൊണ്ടായിരുന്നു മേഘ്നയുടെ തുടക്കം.
കെ ബാലചന്ദർ സംവിധാനം ചെയ്ത Krishnaleelai എന്ന തമിഴ് ചിത്രത്തിലായിരുന്നു മേഘ്ന ആദ്യമായി അഭിനയിച്ചത്. 2008-ൽ ഷൂട്ടിംഗ് തുടങ്ങിയ Krishnaleelai, വളരെ വൈകി വർഷങ്ങൾ കഴിഞ്ഞാണ് റിലീസ് ചെയ്തത്. 2009- ൽ റിലീസായ തെലുങ്കു ചിത്രം Bendu Apparao R.M.P - ആണ് മേഘ്നയുടെ റിലീസായ ആദ്യ ചിത്രം. ആ വർഷം തന്നെ കന്നഡ ചിത്രം Punda- യിൽ നായികയായി അഭിനയിച്ചു. 2010-ലാണ് മേഘ്ന രാജ് മലയാളത്തിലെത്തുന്നത്. വിനയൻ സംവധാനം ചെയ്ത യക്ഷിയും ഞാനും-ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് ആഗസ്റ്റ് 15, ബ്യൂട്ടിഫുൾ,നമുക്കു പാർക്കാൻ, മെമ്മറീസ്, ഡോൾഫിൻസ് എന്നിവയുൾപ്പെടെ ഇരുപതോളം മലയാള സിനിമകളിൽ നായികയായി. മലയാളം,തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി അൻപതിലധികം ചിത്രങ്ങളിൽ മേഘ്ന രാജ് അഭിനയിച്ചിട്ടുണ്ട്.
കന്നഡ സിനിമാതാരം ചിരഞ്ജീവി സർജയെയാണ് മേഘ്ന വിവാഹം ചെയ്തത്. 2018 ഏപ്രിലിലാണ് അവർ വിവാഹിതരായത്. 2020 ജൂൺ 7-ന് ചിരഞ്ജീവി സർജ ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞു.