ഡിസ്നി ജെയിംസ്

Disney James

തിരുവനന്തപുരം സ്വദേശി. 'ഓണത്തിടമ്പ്' എന്ന ഹ്രസ്വചിത്രത്തിലൂടെ ക്യാമറയ്ക്കു മുന്നിലെത്തി. എഞ്ചിനീയറിംഗ് ബിരുദപഠനത്തിനു ശേഷം കുറച്ചു കാലം അധ്യാപകനായും മെക്കാനിക്കൽ എഞ്ചിനീയറായും ജോലി ചെയ്ത ശേഷം, 'ഹൗസ് നമ്പർ 13' എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായി സിനിമയിലേക്ക്. തുടർന്ന് തമിഴ് ചിത്രമായ പുതുമുഖങ്ങൾ തേവൈ എന്ന ചിത്രത്തിൽ അഭിനയിച്ചു. സ്പന്ദനം, തെരുവ് നക്ഷത്രങ്ങൾ, നോർത്ത് 24 കാതം, @അന്ധേരി എന്നിവയാണ് മറ്റു ചിത്രങ്ങൾ.

കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവായ പ്രൊഫ. പി സി ദേവസ്യയുടെ ചെറുമകനാണ്