അമീർ അലി
അമീർ ഹംസയുടെയും ജമീല ബീവിയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ ബീമാപ്പള്ളിയിൽ ജനിച്ചു. ബീമാപ്പള്ളി എൽ പി എസ്, ഹാജിറ മുഹമ്മദ് കോയ മെമ്മോറിയൽ ഹൈസ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം എം ജി കോളേജ് തിരുവനന്തപുരം, പി ൽ സി സുപ് വാ ഹരിയാന സ്റ്റേറ്റ് ഫിലിം & ടീവി & ഫാഷൻ ഇൻസ്റ്റി ട്യൂട്ട്, അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഐ ടിഐ ചെന്നൈ എന്നീ സ്ഥാപനങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. കർമ്മയോദ്ധ സിനിമയുടെ നിർമ്മാതാവ് - ഹനീഫ് മുഹമ്മദ് അമീർ അലിയുടെ അമ്മാവനാണ്.
സജി സുരേന്ദ്രൻ സംവിധാനം ചെയ്ത "മേഘം" എന്ന ടെലിവിഷൻ സീരിയലിൽ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടായിരുന്നു അമീർ അലി സംവിധാന രംഗത്ത് തുടക്കംകുറിയ്ക്കുന്നത്. അതിനുശേഷം പ്രമോദ് പപ്പന്റെ അസിസ്റ്റ്ന്റ് ഡയറക്റ്ററായി ബ്ലാക്ക് സ്റ്റാലിയൻ എന്ന സിനിമയിൽ പ്രവർത്തിച്ചു. 2012 -ൽ തെരുവ് നക്ഷത്രങ്ങൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് അമീർ അലി സ്വതന്ത്ര സംവിധായകനായി. അതിനുശേഷം 2021 -ൽ ഒറ്റപ്പെട്ടവർ എന്ന സിനിമ സംവിധാനം ചെയ്തു.
അമീർ അലി സംവിധാനം ചെയ്ത ഷോർട്ട് ഫിലുമുകൾ - 102, മോഡൽ.
ഒടിടി മൂവികൾ - പൈൻ ഒഫ് സോൾ, സൂപ്പർ മാർക്കറ്റ്, ബാംഗ്ലൂർ നൈറ്റ്സ്, കീലേരി അച്ചു. വിദേശ OTT മൂവി - കുരിശ് ( the Cross )
:പുരസ്ക്കാരങ്ങൾ- കേരള സ്റ്റേറ്റ് ഡോക്മെന്റ്റി അവാർഡ് 2010 ( മരണം മണക്കുന്ന റോഡുകൾ )
:ബെസ്റ്റ് ഡയറക്ടർ അവാർഡ് - സൈമാ- സൗത്ത് ഇന്ത്യൻ ബെസ്റ്റ് ഷോർട് ഫിലിം ഡയറക്ടർ അവാർഡ് 2016
:കലാഭവൻ മണി ബെസ്റ്റ് ഡയറക്ടർ അവാർഡ് - 2023
:സിഗ്മാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ബെസ്റ്റ് ഡയറക്ടർ അവാർഡ് - 2021.
അമീർ അലി -Gmail