പൗളി വൽസൻ

Pouly Valsan

നാടകരംഗത്ത് നിന്നും സിനിമയിലേക്കെത്തിയ അഭിനേത്രി. പി ജെ ആന്റണിയുടെ നാടകങ്ങളിൽ താരമായിരുന്ന പൗളി വൽസൻ അക്കാലത്തെ പ്രഗത്ഭ നാടകനടിയായി പേരെടുത്തിരുന്നു. പൗളിവത്സൻ താരമായും മലയാളസിനിമയിൽ മെഗാസ്റ്റാർ ആയി മാറിയ മമ്മൂട്ടി ജൂനിയർ ആർട്ടിസ്റ്റായും തിയറ്ററിൽ ഒരുമിച്ച് വർക്ക് ചെയ്തിരുന്ന കാലമുണ്ടായിരുന്നു എന്ന് മമ്മൂട്ടി ഓർക്കുന്നു. തിലകൻ, പി ജെ ആന്റണി എന്നിവരുടെ നാടകക്കളരിയിലാണ് പൗളി വത്സൻ കൂടുതലും അഭിനയിച്ചു വന്നിരുന്നത്. 2018-ൽ ഈ മ യൗ എന്ന ചിത്രത്തിൽ പെണ്ണമ്മ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർശിനു പൗളി വൽസൻ അർഹയായി.

കടപ്പാട് : സിബി ജോസ് ചാലിശേരി