ജോബി എം
Joby M
മേക്കപ്പ് അസിസ്റ്റ്ന്റായും അഭിനേതാവായും വർഷങ്ങളായി മലയാള സിനിമയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജോബി ബോബൻ സാമുവൽ സംവിധാനം ചെയ്ത ഹാപ്പി ജേർണി എന്ന സിനിമയിൽ ഒരു വേഷം ചെയ്തു കൊണ്ടാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് പണി ഉൾപ്പെടെ ചില സിനിമകളിൽ കൂടി അഭിനയിച്ചു.
മേക്കപ്പ് അസിസ്റ്റ്ന്റായി നിരവധി സിനിമകളിൽ ജോബി പ്രവർത്തിച്ചിട്ടുണ്ട്. ഹൗ ഓൾഡ് ആർ യു, ഭാസ്ക്കർ ദി റാസ്ക്കൽ, ഒടിയൻ, കമ്മാര സംഭവം... എന്നീ സിനിമകൾ അവയിൽ ചിലതാണ്. കൂടാതെ തമിഴ് മൂവികളായ തഗ് ലൈഫ് (കമൽ ഹാസൻ, മണിരെത്നം.), റെട്രോ (കാർത്തിക് subaraj, സൂര്യ.) എന്നീ സിനിമകളിലും മെയ്ക്കപ്പ് അസിസ്റ്റന്റായി പ്രവർത്തിച്ചു.