റ്റൈറ്റസ് അലക്സാണ്ടർ
Titus Alexander
അലക്സാണ്ടറുടെയും തെരേസയുടെയും മകനായി കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. ഡിവിവി എച്ച് എസ് എസ് തലവൂരിലായിരുന്നു ടൈറ്റസിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഒരു ടെലിവിഷൻ സീരിയലിൽ അസിസ്റ്റന്റ് ഡയറക്റ്ററായിക്കൊണ്ടാണ് ടൈറ്റസ് കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. 2004 -ൽ കലാഭവൻ മണി നായകനായ കലി എന്ന ചിത്രത്തിൽ സംവിധാന സഹായിയായിക്കൊണ്ട് സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു.
തുടർന്ന് പി.അനിൽ സംവിധാനം ചെയ്ത കളഭം, പാർത്ഥൻ കണ്ട പരലോകം എന്നീ ചിത്രങ്ങളിൽ റ്റൈറ്റസ് അസോസിയേറ്റ് ഡയറക്റ്ററായി. അഞ്ചിലധികം സിനിമകളിൽ അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്റ്ററായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
റ്റൈറ്റസ് അലക്സാണ്ടർക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.
റ്റൈറ്റസ് അലക്സാണ്ടർ - Gmail