അലക്സ് ആയൂർ

Alex Ayoor

1981 ജനുവരി 1 ന് ജോയിയുടെയും മേരിയുടെയും മകനായി കൊല്ലം ജില്ലയിലെ അയൂരിൽ ജനിച്ചു. ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനുശേഷമാണ് അലക്സ് സിനിമയിലെത്തുന്നത്. പറയാൻ മറന്നത് എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായി അലക്സ് തുടക്കംകുറിച്ചു. കായംകുളം കൊച്ചുണ്ണി 2018,  പ്രതി പൂവൻ കോഴി7th ഡേസല്യൂട്ട്.. എന്നിവ അലക്സ് അസിസ്റ്റന്റ് ഡയറക്റ്ററായി വർക്ക് ചെയ്ത സിനിമകളിൽ ചിലതാണ്. ഓർമ്മചില ന്യൂജെൻ നാട്ടുവിശേഷങ്ങൾക്ലിന്റ് എന്നിവയുൾപ്പെടെ പത്തിലധികം ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്റ്ററായും  പ്രവർത്തിച്ചു.

അലക്സ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിമുകളാണ്  വഴുതന, ആകസ്മികം, ആംബുലൻസ്  എന്നിവ.