സൂരജ് പോപ്സ്
എറണാകുളം ജില്ലയിലെ തേവരയ്ക്കടുത്തുള്ള കോന്തുരുത്തിയിലാണ് സൂരജ് ജനിച്ചത്. വളരെ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമായിരുന്നു സൂരജിന്റെ ജീവിതം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കെട്ടിടം പണി, പെയിന്റിംഗ്, കാറ്ററിംഗ് ജോലികൾ ചെയ്ത സൂരജ് കുറേകാലം ഡിസ്കോ ഡാൻസറായി സ്റ്റേജ് ഷോകളും ചെയ്തിരുന്നു. അതിനിടയിൽ വിവാഹിതനായ സൂരജ് കുവൈറ്റിൽ ജോലി തേടിപോകാനിരിക്കേയാണ് സിനിമയിൽ അവസരം ലഭിയ്ക്കുന്നത്.
സൂരജിന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരനെ പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് കുമ്പളങ്ങി നൈറ്റ്സിലേയ്ക്ക് വിളി വരുന്നുത്. ഓഡിഷൻ വഴിയാണ് സൂരജ് തിരഞ്ഞെടുക്കപ്പെട്ടത്. 2019 -ൽ റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ സൂരജ് സിനിമാഭിനയരംഗത്ത് തുടക്കംകുറിച്ചു. തുടർന്ന് പ്രതി പൂവൻ കോഴി ഉൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അദ്ധേഹം അഭിനയിച്ചു.
സൂരജിന്റെ ഭാര്യ മഞ്ജു. അവർക്ക് രണ്ടു മക്കളാണുള്ളത്. ശ്രീലക്ഷ്മി, ശ്രീനന്ദ.