ലയ സിംസൺ
എഞ്ചിനീയറിംഗ് ബിരുദധാരിയായ ലയ നാല് വർഷം കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറായി ജോലിചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളായതിനുശേഷം കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിയ്ക്കുന്നതിനു വേണ്ടി ജോലി ഉപേക്ഷിച്ചു. അതിനുശേഷം ലയാസ് കിച്ചൺ എന്ന ഓൺലൈൻ ഭക്ഷ്യവിതരണ സ്ഥാപനം തുടങ്ങി. ലയയുടെ മകൾക്ക് ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരമായതാണ് ലയക്കും പരസ്യ രംഗത്ത് അവസരങ്ങൾ ലഭിക്കാൻ കാരണമായത്. മകളഭിനയിച്ച ആ പരസ്യചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കാൻ കഴിഞ്ഞു. അതായിരുന്നു അഭിനയത്തിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പ്. തുടർന്ന് പതിഞ്ചോളം പരസ്യ ചിത്രങ്ങൾ ചെയ്തു.
മോഡലിംഗിനോടും ഫാഷനോടും ചെറുപ്പം മുതലേ താത്പര്യമുണ്ടായിരുന്ന ലയക്ക് പരസ്യങ്ങളോടൊപ്പം സിനിമകളിലും അവസരങ്ങൾ ലഭിച്ചു. 2019ൽ അഭിനയ രംഗത്ത് തുടക്കമിട്ട ലയ ഒരു വർഷത്തിനുള്ളിൽത്തന്നെ ഗാനഗന്ധർവ്വൻ, പ്രതി പൂവൻ കോഴി, ഷൈലോക്ക്, ദൃശ്യം 2, മാലിക്, വൺ എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഭര്‍ത്താവ് ബിബിന്‍ വിന്‍സെന്റ് ജിയോജിതിലെ ജനറല്‍ മാനേജറാണ്. മക്കള്‍: ആന്റണി, ജോസഫ്, എയ്ഞ്ചല്‍.
ലയയുടെ ഫേസ്ബുക്ക് പേജിവിടെ | ഇൻസ്റ്റഗ്രാം പ്രൊഫൈലിവിടെ