റിയാ സൈറ

Riaa Saira

ജോയ് മാത്യു സംവിധാനം ചെയ്ത "ഷട്ടർ" എന്ന സിനിമയിലൂടെയാണ് റിയാ സൈറ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ഷട്ടറിലെ റിയയുടെ അഭിനയം കണ്ട ശേഷം സംവിധായകൻ ആഷിക് അബു തന്റെ അടുത്ത ചിത്രമായ "22ഫീമെയിൽ കോട്ടയ"ത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. 22ഫീമെയിൽ കോട്ടയത്തിലെ മുടി പറ്റെ വെട്ടിയ മോഡേൺ പെൺകുട്ടിയുടെ വേഷം വിഗ്ഗ് വച്ച് അഭിനയിച്ച റിയായുടെ ടിസ്സയെന്ന കഥാപാത്രവും ഡയലോഗുകളും ഏറെ ഹിറ്റായി മാറിയിരുന്നു. തുടർന്ന് "തീവ്രം", "ചാപ്റ്റേർസ്" എന്നീ ചിത്രങ്ങളിലും അഭിനയിച്ച റിയാ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റു കൂടിയാണ്.സെക്കന്റ് ഷോ എന്ന ചിത്രത്തിൽ ഗൗതമി നായർക്കും, മമ്മാസ് സംവിധാനം ചെയ്ത “സിനിമാക്കമ്പനിയിലെ” കഥാപാത്രത്തിനും ശബ്ദം കൊടുത്തിരുന്നു. കൊച്ചിൻ സെന്റ് തെരേസാസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഭാരത മാതാ കോളേജിൽ നിന്ന് ബിരുദ കോഴ്സിനു പഠിക്കുന്ന റിയാ കുടുംബത്തോടൊപ്പം കൊച്ചിയിൽ താമസിക്കുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റായ സൈറ അമ്മയാണ്. സഹോദരൻ റോഹൻ.