അനസൂയ ഭരദ്വാജ്
Anasuya Bharadwaj
1985 മെയ് 15 ന് ആന്ധ്രയിലെ വിശാഖപട്ടണത്ത് ജനിച്ചു. 2008 ൽ എം ബി എ പാസ്സയതിനുശേഷം അനസൂയ എച്ച് ആർ എക്സിക്യുട്ടീവായി ജോലിയിൽ ചേർന്നു. സാക്ഷി ടിവിയിൽ അവതാരികയായിട്ടായിരുന്നു അനസൂയ തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്കുന്നത്. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകയായി. 2003 ൽ നാഗ എന്ന തെലുങ്കു സിനിമയിലൂടെയാണ് അനസൂയ ഭരദ്വാജ് സിനിമാഭിനയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ക്ഷണം, രംഗസ്ഥല, പുഷ്പ എന്നിവയുൾപ്പെടെ ഇരുപതോളം തെലുങ്കു സിനിമകളിലും ചില തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു, ഭീഷ്മപർവ്വം എന്നചിത്രത്തിലെ ആലീസ് എന്ന കഥാപാത്രമായി അനസൂയ മലയാള സിനിമയിലും അരങ്ങേറി.
അനസൂയ ഭരദ്വാജിന്റെ ഭർത്താവ് സുശാങ്ക് ഭരദ്വാജ്. രണ്ട് ആൺകുട്ടികളാണ് അവർക്കുള്ളത്.