ധന്യ ബാലകൃഷ്ണൻ

Dhanya Balakrishnan

ധന്യ ബാലകൃഷ്ണൻ. 1986 ഒക്റ്റോബർ 10 ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് എക്സ് സർവീസ്മെൻ ആയ ബാലകൃഷ്ണന്റെയും സരളയുടെയും മകളായി ജനിച്ചു. അച്ഛന് ജോലി നോർത്തിന്ത്യയിലായിരുന്നതിനാൽ ധന്യ പ്ലസ്ടു കഴിയുന്നതുവരെ പഠിച്ചത് അവിടെയുള്ള സ്ക്കൂളുകളിലായിരുന്നു. അതിനുശേഷം പാലക്കാട് വിക്റ്റോറിയ കോളേജിൽ നിന്നും കെമിസ്ട്രിയില്‍ ബിരുദം പൂർത്തിയാക്കിയ ശേഷം എറണാകുളം സെന്റ് തെരേസാസില്‍ ഡിസൈനിങ് കോഴ്‌സ് പഠിച്ചു. അന്നു പഠിപ്പിച്ചിരുന്ന അധ്യാപകരില്‍ ഒരാളായിരുന്നു പ്രവീണ്‍ വര്‍മ്മ. 2010 ൽ അദ്ദേഹം സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകനായി ജോലി ചെയ്യുന്ന സമയമായിരുന്നു. അങ്ങിനെ സാഗർ ഏലിയാസ് ജാക്കിയില്‍ പ്രവീണിനെ അസിസ്റ്റ് ചെയ്തു കൊണ്ട് ധന്യ സിനിമാ വസ്ത്രാലങ്കാര മേഖലയിൽ തുടക്കം കുറിച്ചു.

കോഴ്‌സ് കഴിഞ്ഞതോടെ ധന്യ പരസ്യങ്ങളിൽ വർക്ക് ചെയ്യാൻ തുടങ്ങി, മുന്നൂറിലധികം പരസ്യങ്ങളിൽ വർക്ക് ചെയ്തിട്ടുണ്ട്. അതിലൊരു പരസ്യത്തിന്റെ സംവിധായകൻ ജിസ് ജോയ് ആയിരുന്നു. ധന്യയുടെ ജോലി ഇഷ്ടപ്പെട്ട ജിസ് അദ്ദേഹത്തിന്റെ  ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിൽ ധന്യയ്ക്ക് സ്വതന്ത്രയായി വർക്ക് ചെയ്യാൻ അവസരം കൊടുത്തു. അതിനുശേഷം 2016 ൽ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ വസ്ത്രാലങ്കാരം ചെയ്തു. തുടർന്ന് ഇരുപതോളം സിനിമകളിൽ ധന്യ വസ്ത്രാലങ്കാരം ചെയ്തു. അവയിൽ പലതും ശ്രദ്ധേയവുമായിരുന്നു.  കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിൽ ശബ്ദം കൊടുത്ത് ഡബ്ബിംഗ് രംഗത്തും ധന്യ തുടക്കമിട്ടു.

ധന്യയുടെ ഭർത്താവ് മാർട്ടിൻ ഫിലിം എഡിറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്നു.

ധന്യയുടെ വിലാസം:‌- Krishna Bhavan, Near KV Ottapalam , Palappuram post , Ottapalam, Kerala

ധന്യയുടെ മെയിൽ ഐഡിയിവിടെയുണ്ട് | ഫേസ്ബുക്ക് പ്രൊഫൈലിവിടെയുണ്ട്