കമാലിനി മുഖർജി

Kamalini Mukharjee

ഇന്ത്യൻ ചലച്ചിത്ര നടി.  1989 മാർച്ചിൽ ബംഗ്ലായിലെ കൊൽക്കൊത്തയിൽ ജനിച്ചു. അച്ഛൻ മറൈൻ എഞ്ചിനീയറും അമ്മ ജ്വല്ലറി ഡിസൈനറും ആയിരുന്നു. പഠിയ്ക്കുന്ന കാലത്തുതന്നെ സ്കൂളിലും കോളേജിലുമെല്ലാം നാടകങ്ങളിൽ കമാലിനി അഭിനയിച്ചിരുന്നു. നാടകാഭിനയത്തോടൊപ്പം പെയ്ന്റിംഗിലും സാഹിത്യത്തിലുമെല്ലാം തത്പരയായിരുന്നു കമാലിനി മുഖർജി. കമാലിനി ക്ളാസിക്കൽ ഡാൻസും അഭ്യസിച്ചിട്ടുണ്ട്. കൊൽക്കൊത്ത Loreto College -ൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദം നേടിയ കമാലിനി മുഖർജി, ഡൽഹിയിൽ നിന്നും ഹോട്ടൽ മാനേജ്മെന്റ് കോഴ്സും, മുബൈയിൽ നിന്നും  തിയ്യേറ്റർ കോഴ്സും പൂർത്തിയാക്കി. മുംബൈയിൽ താമസിയ്ക്കുന്ന സമയത്ത് പരസ്യങ്ങൾക്ക് മോഡലിംഗ് ചെയ്യാൻ തുടങ്ങി.

നടിയും സംവിധായികയുമായ രേവതിയാണ് കമാലിനി മുഖർജിയെ സിനിമാലോകത്തേയ്ക്ക് എത്തിയ്ക്കുന്നത്. രേവതി സംവിധാനം ചെയ്ത എയ്ഡ്സിതിരെയുള്ള ബോധവത്കരണ ചിത്രമായ  Phir Milenge- യിലാണ് കമാലിനി ആദ്യമായി അഭിനയിയ്ക്കുന്നത്. അതേ വർഷം തന്നെ തെലുങ്കു സിനിമയായ Anand- ൽ അഭിനയിച്ചു. Anand- ലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള നന്ദി അവാർഡ് ലഭിച്ചു. 2006-ൽ കമലഹാസൻ നായകനായ Vettaiyaadu Vilaiyaadu എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് കമാലിനി തമിഴ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്.  2009-ൽ Savaari എന്ന ചിത്രത്തിലൂടെ കന്നഡയിലും അഭിനയിച്ചു. 2010-ൽ മമ്മൂട്ടി നായകനായ കുട്ടിസ്രാങ്കി- ൽ അഭിനയിച്ചുകൊണ്ടാണ് കമാലിനി മുഖർജി മലയാളത്തിലെത്തുന്നത്. 2012-ൽ Aparajita Tumi എന്ന ബംഗാളി ചിത്രമാണ് കമാലിനി മുഖർജി തന്റെ മാതൃഭാഷയിലഭിനയിച്ച ആദ്യ ചിത്രം. കുട്ടിസ്രാങ്കിനു ശേഷം  മലയാളത്തിൽ നത്തോലി ഒരു ചെറിയമീനല്ല, കസിൻസ്, എന്നിവയിലും മലയാളത്തിൽ ആദ്യമായി നൂറുകോടിയ്ക്കുമുകളിൽ കളക്ഷൻ നേടിയ ചിത്രമായ പുലിമുരുകൻ- എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായും അഭിനയിച്ചു. വിവിധ ഭാഷകളിലായി നാല്പതോളം ചിത്രങ്ങളിൽ കമാലിനി മുഖർജി അഭിനയിച്ചിട്ടുണ്ട്.