വേദിക

Vedika

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1988 ഫെബ്രുവരി 21ന് മഹാരാഷ്ട്രയിലെ ഷോലാപ്പൂരിൽ ജനിച്ചു.ഇംഗ്ലണ്ടിലെ കാർഡിഫ്‌ സർവകലാശാലയിൽ നിന്ന് ബിസിനസ്‌ അഡ്മിനിസ്ട്രേഷനിൽ ശാസ്ത്ര ബിരുദവും, മാർക്കറ്റിംങ്ങിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ വേദിക, കിഷോർ നമിത്‌ കപൂർ സ്കൂളിൽ അഭിനയവും നൃത്തവും പഠിക്കാൻ ചേർന്നു. ഈ സമയത്ത്  മോഡലിങ്ങിലും ഏർപ്പെട്ടിരുന്നു. പ്രസിദ്ധ നടൻ സൂര്യയോടൊപ്പം ബിസ്കറ്റിൻറെ പരസ്യത്തിൽ അഭിനയിച്ച് ശ്രദ്ധ നേടി. തുടർന്ന് 2006 ൽ അർജ്ജുൻ സംവിധാനം ചെയ്ത മദ്രാസിയിൽ വേദിക അർജ്ജുന്റെ നായികയായി അഭിനയിച്ചു. വേദികയുടെ ആദ്യ തെലുഗു ചിത്രം 2007 ൽ തമിഴ് ചിത്രമായ 'ശിവകാശി'യുടെ പകർപ്പായ 'വിജയദശമി' ആയിരുന്നു,.2008 ൽ കന്നഡ ചിത്രമായ സംഗമയിൽ നായികയായി.

വേദിക മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് 2013 ൽ ദിലീപിന്റെ നായികയായി ശിങ്കാരവേലൻ എന്ന സിനിമയിലാണ്. തുടർന്ന് ജെയിംസ് & ആലീസ് ഉൾപ്പെടെ അഞ്ചോളം സിനിമകളിൽ അഭിനയിച്ചു.