ജോസ് ജേക്കബ് സി

Jose Jacob C
ജോസ് ജേക്കബ് സി
ജോസ്‌കുട്ടി

എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ ജനനം. പതിനഞ്ചാമത്തെ വയസ്സിൽ റെക്സ് ഐസകിൻ്റെ കീഴിൽ സംഗീതമഭ്യസിക്കാൻ തുടങ്ങി. നാലു വർഷത്തിനു ശേഷം ഏയ്ഞ്ചൽ വോയിസ് എന്ന ട്രൂപ്പിൽ വയലിനിസ്റ്റ് ആയി ചേർന്നു. ഇപ്പോൾ 40 വർഷത്തോളമായി മലയാളത്തിലെ പ്രമുഖ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചുവരുന്നു. 

1992 മുതൽ 96 വരെ ഇളയരാജയോടൊപ്പം അദ്ദേഹത്തിൻ്റെ ടീമിൽ വയലിനിസ്റ്റ് ആയിരുന്നു. ഏ ആർ റഹ്മാനോടൊപ്പം സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ എം ജയചന്ദ്രൻ, ഗോപി സുന്ദർ, ബിജിബാൽ, ഷാൻ റഹ്മാൻ തുടങ്ങിയ പുതിയ തലമുറയിലെ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്നു.

യഹോവേ, ദയ, ധന്യം തുടങ്ങി അമ്പതോളം ആൽബങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട്.