നീ ഹിമമഴയായി

നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...
ഈ മിഴിയിണയിൽ സദാ...
പ്രണയം മഷിയെഴുതുന്നിതാ...
ശിലയായി നിന്നിടാം... 
നിന്നെ നോക്കീ...
യുഗമേറെയെന്റെ കൺ... 
ചിമ്മിടാതെ...
എൻ ജീവനേ...
അകമേ... 
വാനവില്ലിനേഴു വർണ്ണമായ്...
ദിനമേ...
പൂവിടുന്നു നിൻ മുഖം...
അകലേ...
മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ...
എന്നോമലേ...

നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...

നിൻ ഉയിരിനെ അനുദിനം നിഴലുപോൽ...
പിൻ തുടരുവാൻ ഞാനലഞ്ഞീടവേ...
എൻ വെയിലിനും മുകിലിനും അലിയുവാൻ...
നിൻ മാനമിതാ വെണ്ണിലാവാനമായ്...
ഒരേ വഴിയിലീരാവോളം ഒഴുകി നാം...
കെടാതിരിയാണേ നമ്മളിൽ നമ്മളെന്നെന്നും....

നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...

വെൺ ശിശിരമേ പതിയെ നീ തഴുകവേ...
എൻ ഇലകളെ പെയ്തു ഞാനാർദ്രമായ്...
നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ...
ഞാൻ വിടരുമേ വാർമയിൽപീലി പോൽ...
ഒരേ ചിറകുമായ് ആയിരം ജന്മവും...
കെടാതുണരണേ നമ്മളിൽ നമ്മളാവോളം...

നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...
ഈ മിഴിയിണയിൽ സദാ...
പ്രണയം മഷിയെഴുതുന്നിതാ...
ശിലയായി നിന്നിടാം... 
നിന്നെ നോക്കീ...
യുഗമേറെയെന്റെ കൺ... 
ചിമ്മിടാതെ...
എൻ ജീവനേ...
അകമേ... 
വാനവില്ലിനേഴു വർണ്ണമായ്...
ദിനമേ...
പൂവിടുന്നു നിൻ മുഖം...
അകലേ...
മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ...
എന്നോമലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Nee Himamazhayayi

Additional Info

Year: 
2019
Orchestra: 
കീബോർഡ് പ്രോഗ്രാമർ
കീബോർഡ് പ്രോഗ്രാമർ
വയലിൻ
ബാസ്സ്
ഫ്ലൂട്ട്
ചെല്ലോ
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്