ജെയിൻ എം പി
Jain
ഏറണാകുളം ജില്ലയിൽ ജനിച്ചു.
1979 ൽ നാടകങ്ങളിലൂടെയും ചർച്ച് കൊയറിലൂടെയും പിന്നണി വാദ്യ രംഗത്തേക്ക് വന്നു. 1983 ൽ സി എ സി എന്ന ഗാനമേള ട്രൂപ്പിൽ വയലിൻ വായിച്ചു തുടങ്ങി. അന്നു മുതൽ മലയാളത്തിലെ പല പ്രമുഖ സംഗീതസംവിധായകരോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള വേദികളിലും റിക്കോർഡിംഗുകളിലും വയലിൻ വാദകനായി തുടരുന്നു.
ഇപ്പോൾ കൊച്ചിൻ സ്റ്റ്രിങ്ങ്‌സ് എന്ന ബാൻ്റിൽ.