കണ്മണിപ്പൂവേ

ചെമ്പഴുക്കാത്തൊണ്ടെടുത്ത് അമ്പലം കൂട്ടുന്നതാര്
ചെമ്പരത്തിക്കമ്പുകൊണ്ട് അമ്പ് കുലയ്ക്കണതാര്
അങ്ങുതൊട്ടേ ഇങ്ങു തൊട്ടേ അക്കുത്തിക്കുത്തൊടുവാനാ
തൂവെളിച്ചം ചാറിവീണ മാമനെ ഞാനൊന്നു കണ്ടേ
ചെന്തമിഴിൻ തേൻ കുടഞ്ഞേ പൂങ്കുയിൽ പാടുന്ന കേട്ടേ

എന്തൊരു ചേലാണ് നെഞ്ചിലെ നേരാണ്
എന്റെ കിനാവാണ് എന്തിനും നീയാണ്

ഉം ... ഉം ... ഉം ... ഉം ...

കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ
മുറ്റമിതാകെ പൂത്തു നിന്നാട്ടേ
പുഞ്ചിരിക്കാറ്റേ പാറും പൂമ്പാറ്റേ കുരുന്നാറ്റേ
ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടേ

കിളിപ്പൂമകളേ നീയലിയും പൂന്തണലാണ്
ഇലക്കുമ്പിളിലായ് പെയ്തുതരും തേൻകുടമാണ്
അലിവോടെ തൊടും സാന്ത്വനമാണ്
ഇതിലെ വാ .... ഇതിലെ വാ ....
കനവിലെ ചിറകുമായ്
പകലിലെ വഴികളിൽ 
വെയിലുപോൽ അലയുവാൻ

കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ
മുറ്റമിതാകെ പൂത്തു നിന്നാട്ടേ

ഗമപപധപ ... ഗമപപധപ ...
ഗമപപ മധപപ
സ നിസനിധപ
ഗമപപധപ ... ഗമപപസപ ...
ഗമപപ പധമപ
പധപമഗരി മഗരിനിസനിരിസ

മുറ്റത്തൊരു കോണിൽ പച്ചപ്പനമ്പായിൽ
ഇഷ്ടക്കുറുമ്പോടെ ചേർന്നിരിക്കാം
മുത്തുക്കലമാനേ തെറ്റിപ്പിണങ്ങാതേ
മുത്തുമിഴിയോടെ ഞാനിരിക്കാം
ഒരു ദളം പോലെ ഇരു മനം ചേരും
മണിക്കുഞ്ഞോളങ്ങൾ: മഴവില്ലായ് മാറും
ഇമ ചിമ്മാവാനം ഇതു കണ്ടേ നിൽക്കും
മണിക്കുടിലിൻ ചുമരുകളിൽ
നിറം കുടഞ്ഞൊന്നു ചിരിക്കും

എന്തൊരു ചേലാണ് നെഞ്ചിലെ നേരാണ്
കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ
മുറ്റമിതാകെ പൂത്തു നിന്നാട്ടേ

കിളിപ്പൂമകളേ നീയലിയും പൂന്തണലാണ്
ഇലക്കുമ്പിളിലായ് പെയ്തുതരും തേൻകുടമാണ്
അലിവോടെ തൊടും സാന്ത്വനമാണ്
ഇതിലെ വാ .... ഇതിലെ വാ ....
കനവിലെ ചിറകുമായ്
പകലിലെ വഴികളിൽ 
വെയിലുപോൽ അലയുവാൻ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanmanippoove

Additional Info

Year: 
2024
Orchestra: 
പെർക്കഷൻ
അകൗസ്റ്റിക് ഗിറ്റാർസ്
ഇലക്ട്രിക് ഗിറ്റാർ
ബാസ്സ്
മാൻഡലിൻ
ബാഞ്ചോ
ബുസൂക്കി
മാൻഡലിൻ
ഫ്ലൂട്ട്
ഷഹനായ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്