ഷെഹ്‌നായ് മൂളുന്നുണ്ടീ

ഷെഹ്‌നായ് മൂളുന്നുണ്ടീ ആനന്ദരാവ് 
കനവായ് തോന്നുന്നുണ്ടീ സൽക്കാരം 
അണിയാൻ പൊന്നും കൊണ്ടേ പോരും പല്ലക്ക് 
കൂടെ അവനും വന്നെത്തുന്നേ ചാരത്ത് 
പതിവായ് പതിയേ പൊതിയും മഞ്ഞായ് 
ഇനിയെന്നിണയായ് നീയേ 
കരളിൽ കുതിരും പിരിശത്തിൻ പാട്ടിൽ 
ഒത്തിരി പുഞ്ചിരി പൂത്തിരി കത്തണിതാ   

മഴവില്ലോളം ഉയരും പന്തൽ 
അതിലീനേരം ആഘോഷിക്കാമാടിപ്പാടാം 
ഗസലിന്നീണം ഇശലിൻ താളം 
കസറാൻ കൂടെ പെട്ടിപ്പാട്ടും ദഫിൻ മുട്ടും 

മെഹന്ദികയ്യെൻ കയ്യിൽ മുറുകെചേരും മെല്ലെ 
കുളിരും കാര്യങ്ങൾ ചൊല്ലാനുണ്ടേ 
നിനക്കായ് ഖൽബിൽ പൂക്കും 
പൂമുല്ലകൊമ്പിൽ കെട്ടും 
കൂടെറാൻ നാണിക്കാനെന്താണ് 
കസവിൻ തട്ടം നീക്കി  
കവിളിൽ നുള്ളുന്നോനെ 
മടിയിൽ മാൻകുഞ്ഞായ് വീഴും നേരം 
മിഴിയിൽ മുത്തം നൽകാം 
പൊൻതൂവൽ കൊണ്ടേ നിന്നെ 
മൂടീടാമാരാരും കാണാതെ 
പറയാമോഹങ്ങൾ തിരയായ് 
അതിലായാവോളം നനയാം 
മൈലാഞ്ചിപ്പെണ്ണായൊരു മണവാട്ടിപെണ്ണായ് 
നിക്കാഹെത്തും നാളെണ്ണിയൊരുങ്ങാം 

മഴവില്ലോളം ഉയരും പന്തൽ 
അതിലീനേരം ആഘോഷിക്കാമാടിപ്പാടാം 
ഗസലിന്നീണം ഇശലിൻ താളം 
കസറാൻ കൂടെ പെട്ടിപ്പാട്ടും ദഫിൻ മുട്ടും 

ഷെഹ്‌നായ് മൂളുന്നുണ്ടീ ആനന്ദരാവ് 
കനവായ് തോന്നുന്നുണ്ടീ സൽക്കാരം 
അണിയാൻ പൊന്നും കൊണ്ടേ പോരും പല്ലക്ക് 
അവനും വന്നെത്തുന്നേ ചാരത്ത് 
പതിവായ് പതിയേ പൊതിയും മഞ്ഞായ് 
ഇനിയെന്നിണയായ് നീയേ 
കരളിൽ കുതിരും പിരിശത്തിൻ പാട്ടിൽ 
ഒത്തിരി പുഞ്ചിരി പൂത്തിരി കത്തണിതാ   

മഴവില്ലോളം ഉയരും പന്തൽ 
അതിലീനേരം ആഘോഷിക്കാമാടിപ്പാടാം 
ഗസലിന്നീണം ഇശലിൻ താളം 
കസറാൻ കൂടെ പെട്ടിപ്പാട്ടും ദഫിൻ മുട്ടും 
മഴവില്ലോളം ഉയരും പന്തൽ 
അതിലീനേരം ആഘോഷിക്കാമാടിപ്പാടാം 
ഗസലിന്നീണം ഇശലിൻ താളം 
കസറാൻ കൂടെ പെട്ടിപ്പാട്ടും ദഫിൻ മുട്ടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shehnai Moolunnundee

Additional Info

Year: 
2019

അനുബന്ധവർത്തമാനം