ഏകാന്തതയുടെ അപാരതീരം

ഏകാന്തതയുടെ മഹാതീരം ... 
ഏകാന്തതയുടെ അപാരതീരം
ഏകാന്തതയുടെ അപാരതീരം
പിന്നിൽ താണ്ടിയ വഴിയതിദൂരം
മുന്നിൽ അജ്ഞാത മരണകുടീരം
ഇന്നു നീ വന്നെത്തിയൊരിടമോ
ഇന്നു നീ വന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാര തീരം
ഏകാന്തതയുടെ അപാര തീരം

 

ആദിമ ഭീകര വനവീഥികളിൽ
നിലാവിൽ മുങ്ങിയ മരുഭൂമികളിൽ
നൂറ്റാണ്ടുകളുടെ ഗോപുരമണികൾ
വീണു തകർന്നൊരു തെരുവീഥികളിൽ
തെരുവീഥികളിൽ ?? 

അറിവിൻ മുറിവുകൾ കരളിതിലേന്തി
അനുഭൂതികൾ തൻ ചിറകിൽ നീന്തി
മോഹാന്ധത തീ൪ന്നെത്തിയോരിടമോ
മോഹാന്ധത തീ൪ന്നെത്തിയോരിടമോ
ഏകാന്തതയുടെ അപാര തീരം
ഏകാന്തതയുടെ അപാര തീരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Ekanthathayude Aparatheeram

Additional Info

അനുബന്ധവർത്തമാനം

പുനരാവിഷ്കാരം

1964ഇൽ എ വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവീ നിലയം എന്ന ചിത്രത്തിനായി പി ഭാസ്കരൻ, എം എസ് ബാബുരാജ് എന്നിവർ ഒരുക്കിയ ഗാനം. 2023ൽ ആഷിക് അബു നീലവെളിച്ചം എന്ന പേരിൽ ഈ ചിത്രം പുനസൃഷ്ടിക്കുമ്പോൾ ഇതിലെ പാട്ടുകളും പുതിയ ശബ്ദത്തിൽ പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. 64ലത്ത്രത്തിൽ ഈ ഗാനം പാടിയിരിക്കുന്നത് കമുകറ പുരുഷോത്തമനാണ്.
ചേർത്തതു്: Achinthya