1964ഇൽ എ വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവീ നിലയം എന്ന ചിത്രത്തിനായി പി ഭാസ്കരൻ, എം എസ് ബാബുരാജ് എന്നിവർ ഒരുക്കിയ ഗാനം. 2023ൽ ആഷിക് അബു നീലവെളിച്ചം എന്ന പേരിൽ ഈ ചിത്രം പുനസൃഷ്ടിക്കുമ്പോൾ ഇതിലെ പാട്ടുകളും പുതിയ ശബ്ദത്തിൽ പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. 64ൽ എസ് ജാനകിയുടെ ശബ്ദത്തിലാണ് ഈ ഗാനം ഇറങ്ങിയത്.
അനുരാഗമധുചഷകം
ആ ആ ആ....
അനുരാഗമധുചഷകം
അറിയാതെ മോന്തി വന്ന
മധുമാസശലഭമല്ലോ - ഞാനൊരു
മധുമാസശലഭമല്ലോ
അഴകിന്റെ മണിദീപജ്വാലയെ
ഹൃദയത്തിൽ അറിയാതെ
സ്നേഹിച്ചല്ലോ - ഞാനൊരു
മലർമാസശലഭമല്ലോ
അഗ്നിതൻ പഞ്ജരത്തിൽ
പ്രാണൻ പിടഞ്ഞാലും
ആടുവാൻ വന്നവൾ ഞാൻ
നെഞ്ചിലെ സ്വപ്നങ്ങൾ
വാടിക്കൊഴിഞ്ഞാലും
പുഞ്ചിരികൊള്ളും ഞാൻ
അനുരാഗമധുചഷകം
അറിയാതെ മോന്തി വന്ന
മധുമാസശലഭമല്ലോ - ആ...
മധുമാസശലഭമല്ലോ
ചിറകു കരിഞ്ഞാലും
ചിതയിലെരിഞ്ഞാലും
പിരിയില്ലെൻ ദീപത്തെ ഞാൻ
വിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻ
വിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻ
അനുരാഗമധുചഷകം
അറിയാതെ മോന്തി വന്ന
മധുമാസശലഭമല്ലോ - ആ...
മധുമാസശലഭമല്ലോ
ആ... മധുമാസശലഭമല്ലോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Anuraga Madhuchashakam
Additional Info
Year:
2023
ഗാനശാഖ:
Music arranger:
Mixing engineer:
Mastering engineer:
Recording studio:
Orchestra:
കീബോർഡ് | |
ഗിറ്റാർ | |
മാൻഡലിൻ | |
ബാസ്സ് | |
സിത്താർ | |
പെർക്കഷൻ |