1964ഇൽ എ വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവീ നിലയം എന്ന ചിത്രത്തിനായി പി ഭാസ്കരൻ, എം എസ് ബാബുരാജ് എന്നിവർ ഒരുക്കിയ ഗാനം. 2023ൽ ആഷിക് അബു നീലവെളിച്ചം എന്ന പേരിൽ ഈ ചിത്രം പുനസൃഷ്ടിക്കുമ്പോൾ ഇതിലെ പാട്ടുകളും പുതിയ ശബ്ദത്തിൽ പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. 64ൽ ഇറങ്ങിയ ഭാർഗവീ നിലയത്തിനു വേണ്ടി യേശുദാസ് പാടിയ ഈ ഹിറ്റ് ഗാനം നീലവെളിച്ചം എന്ന ചിത്രത്തിൽ പാടിയിരിക്കുന്നത് ഷഹബാസ് അമൻ ആണ്.
എം എസ് ബാബുരാജിന്റെ ഈണത്തിന് ഓർക്കെസ്റ്റ്ര അറേഞ്ച്മെന്റ് ചെയ്തിരിക്കുന്നത് ബിജിബാലും റെക്സ് വിജയനും ചേർന്നാണ്
താമസമെന്തേ വരുവാൻ
താമസമെന്തേ...വരുവാന്‍..
താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍
ഹേമന്ത യാമിനിതന്
പൊന്‍വിളക്കു പൊലിയാറായ്
മാകന്ദശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ്
(താമസമെന്തേ ......)
തളിര്‍മരമിളകി നിന്റെ
തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്റെ
പാദസരം കുലുങ്ങിയല്ലോ
പാലൊളി ചന്ദ്രികയില്‍ നിന്
മന്ദഹാസം കണ്ടുവല്ലോ (2)
പാതിരാക്കാറ്റില്‍ നിന്റെ
പട്ടുറുമാലിളകിയല്ലോ (2)
താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thamasamenthe Varuvaan
Additional Info
Year:
2023
ഗാനശാഖ:
Music arranger:
Recording studio:
Orchestra:
കീബോർഡ് | |
ഗിറ്റാർ | |
സിത്താർ | |
തബല | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
മോഹൻ വീണ |