കണ്ണേ ഉയിരിൻ കണ്ണീർമണിയേ

കണ്ണേ ഉയിരിൻ കണ്ണീർമണിയേ

കയ്യെത്തും ദൂരെ ഞാനില്ലേ

നിന്നെ വെടിയാൻ വയ്യാതകമേ

ചെന്തീയായ് മാറിടും താപം

 

ഉറങ്ങാൻ പാട്ടായ് ... തലോടാൻ കാറ്റായ് ...

മിടിപ്പായി ശ്വാസമായി ഞാൻ

 

നിറയേ ... ഇരുളാണേ എന്നും

തിരിയായ് ... നിഴലായീ ഞാനും

 

ആ ... ആ ...

 

ഉരുകുമെൻ ഉലയിലെ സൗവർണമാണു നീ

തണലു നിൻ വഴികളിൽ ഞാൻ കൊണ്ടു രാവെയിൽ

കിനാവിൻ മനം മറന്നേ ഇവൾ

ചുരന്നേ മനം കെടാതേ നിന്നിൽ

 

നെറുകയിൽ പകരുമീ വാത്സല്യമാരിയായ്

പൊരുളിലും ഇരുളിലും നീയെന്റെ മാത്രമേ

ചെരാതിൻ തിരി ... കെടാതെ ഇവൾ

തരുന്നേ തുണ കിളുന്നേ നിന്നിൽ

 

 കണ്ണേ ഉയിരിൻ കണ്ണീർമണിയേ

കയ്യെത്തും ദൂരെ ഞാനില്ലേ

 

ഉറങ്ങാൻ പാട്ടായ് ... തലോടാൻ കാറ്റായ് ...

മിടിപ്പായി ശ്വാസമായി ഞാൻ

 

നിറയേ ... ഇരുളാണേ എന്നും

തിരിയായ് ... നിഴലായീ ഞാനും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanne Uyirin Kanneer Maniye

Additional Info