ഹരിശങ്കർ വി

Harishankar V
Date of Birth: 
Saturday, 2 September, 1989
ഹരി ശങ്കർ

1989 സെപ്റ്റംബർ 2 ന് വിനോദ് കുമാറിന്റെയും രജുലയുടെയും മകനായി കോഴിക്കോട് ജനിച്ചു. കോഴിക്കോട് ചിന്മയ വിദ്യാലയിലായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചത്. കോഴിക്കോട് സാമൂതിരി സ്കൂളിൽ നിന്നും പ്ലസ് 2 വും പാസ്സായി. കോഴിക്കോട് എ ഡബ്ളു എച്ച് കോളേജിൽ നിന്നും എഞ്ചിനീയറിങ് പാസ്സായ ഹരിശങ്കർ,  മ്യൂസിക് ലോഞ്ച് സ്കൂൾ ഓഫ് ഓഡിയോ ടെക്‌നോളജിയിൽ നിന്നും ഓഡിയോ എഞ്ചിനീയറിംഗും ചെയ്തു. 
അവൾ വന്നതിനു ശേഷം എന്ന സിനിമയിലൂടെ ആണ് സിനിമ സംഗീത രംഗത്തേക്ക് ഹരിശങ്കർ എത്തുന്നത്. പിന്നീട് നാനൂറിലധികം സിനിമകളിൽ മ്യൂസിക് റെക്കോർഡിങ് എഞ്ചിനീയർ ആയി പ്രവർത്തിച്ചു.  എൺപതോളം സിനിമകളിൽ മ്യൂസിക്  മിക്സ് എഞ്ചിനീയർ ആയും ഹരിശങ്കർ പ്രവർത്തിച്ചിട്ടുണ്ട്. ദി പ്രീസ്റ്റ്, കുഞ്ഞെൽദോ ഒക്കെയാണ് പുതുതായി പുറത്തു വന്ന ചിത്രങ്ങൾ. 
വെബ്സൈറ്റ് |  ഫേസ്ബുക്  | മെയിൽ