പേർഷ്യക്കാരൻ
ദുബായ് ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾ തുറന്നു കാട്ടുന്നതാണ് പേർഷ്യക്കാരൻ ചലച്ചിത്രം. ഇന്നത്തെ യുവത്വത്തിന്റെ പ്രതീകമായ ഒരു അഞ്ചംഗ സംഘം. അവരെ പഞ്ചഭൂതം എന്നാണ് അറിയപ്പെടുന്നത്. ഇവരുടെയൊപ്പം അപർണ്ണ എന്ന പെണ്‍കുട്ടി നാട്ടിൽ നിന്നുമെത്തുന്നതോടെ അവരുടെ ജീവിതക്രമങ്ങളിൽ മാറ്റം വരുന്നു. അപർണ്ണയുടെ ദുബായിലെ രക്ഷിതാവ് വിവേക് എന്ന ചെറുപ്പക്കാരനാണ്. ക്രിസ്റ്റീന വോൾഗ എന്ന റഷ്യക്കാരിയുടെ വീട്ടിലാണ് അപർണ്ണ താമസിക്കുന്നത്. തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് പേർഷ്യക്കാരൻ എന്ന ചിത്രത്തിൽ ദ്രിശ്യവൽക്കരിക്കുന്നത്.
സഫലം, ഡിസംബർ, മിഴികൾ സാക്ഷി,വെണ്‍ ശംഖുപോൽ എന്നീ ചിത്രങ്ങൾക്ക് ശേഷം
അശോക് ആർ നാഥ് സംവിധാനം ചെയ്ത സിനിമയാണ് പേർഷ്യക്കാരൻ. ന്യൂ ടി വി യുടെ ബാനറിൽ സനൽ തോട്ടം, ഹരികുമാർ ചക്കാലിൽ, സതീഷ് വെള്ളായണി, സജീവ് ഭാസ്ക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മുകേഷ്, കൊച്ചുപ്രേമൻ, ജീജ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.