ആദിൽ ഇബ്രാഹിം

Adil Ibrahim

1988 ഫെബ്രുവരി 6 ന്  ഇബ്രാഹിം നാലകത്തിന്റെയും സാബിറ ഇബ്രാഹിമിന്റെയും മകനായി ജനിച്ചു. ആദിൽ പഠിച്ചതും വളർന്നതും ദുബായിലായിരുന്നു. ടെലിവിഷൻ അവതാരകനായിട്ടായിരുന്നു ആദിൽ പ്രൊഫഷണലായി തുടങ്ങുന്നത്. റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പരസ്യങ്ങൾക്ക് മോഡലായിട്ടുണ്ട്. 2014 -ൽ സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത  Endless Summer എന്ന ചിത്രത്തിലൂടെയാണ് ആദിൽ ഇബ്രാഹിം ചലച്ചിത്രലോകത്തേയ്ക്കെത്തുന്നത്.

2014 ൽ പേർഷ്യക്കാരൻ എന്ന സിനിമയിൽ ആദിൽ നായകനായി. തുടർന്ന് നിർണായകം9, ലൂസിഫർ, മോഹൻ കുമാർ ഫാൻസ് എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. സിനിമകൾ കൂടാതെ ആദിൽ വിവിധ ചാനലുകൾക്ക് വേണ്ടി നിരവധി ടെലിവിഷൻ ഷോകൾ ചെയ്തിട്ടുണ്ട്.

2019 ലായിരുന്നു ആദിൽ ഇബ്രാഹിമിന്റെ വിവാഹം. ഭാര്യയുടെ പേര് നമിത.