അനു കുരിശിങ്കൽ

Anu Kurisinkal
Date of Birth: 
Thursday, 25 November, 1993
സംവിധാനം: 1

1993 നവംബർ 25 -ന് സിനിമ നിർമ്മാതാവായ ശ്രീ.കെ ജെ ജേക്കബിന്റെയും ശ്രീമതി ഷേർലി കെ തോമസിന്റെയും മകളായി ജനിച്ചു.

ബസേലിയോസ്‌ വിദ്യാനികേതനിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അനു ഇന്ദിരഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററെച്ചറിൽ ബിരുദമെടുത്തു.

2015  ഡിസംബറിൽ പുറത്തിറങ്ങിയ മഴൈത്തുളി എന്ന മ്യൂസിക് ആൽബത്തിലെ ഗാനങ്ങൾക്ക് തമിഴ് വരികൾ എഴുതിക്കൊണ്ട് തന്റെ കരിയറിനു തുടക്കമിട്ടു.

ശേഷം 2021ൽ ചെരാതുകൾ എന്ന സിനിമ സംവിധാനം ചെയ്തു. സംവിധാനത്തിനു പുറമെ അതിലെ ഗാനങ്ങൾ എഴുതുകയും നായികക്ക് ശബ്ദം കൊടുക്കുകയും ചെയ്തു.ചെരാതുകൾ ഇതിനോടകം നിരവധി അവർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

കലാപാരമ്പര്യമുള്ള കുടുംബത്തിൽ പിറന്ന അനുവിന്റെ അച്ഛൻ ശ്രീ. കെ ജെ ജേക്കബ്, the Gift of God എന്ന മലയാളം സിനിമയുടെ പ്രൊഡ്യൂസർ ആണ്. സംഗീതസംവിധായകരായ ബേണി- ഇഗ്നെഷ്യസ്, നടി ഉണ്ണിമേരി, സംവിധായിക ഡയാന സിൽവസ്റ്റർ എന്നിവർ ബന്ധുക്കളാണ്.

Cine Fair Film Festival- Best Album,

Cochin International Short Film Awards - Honourable Jury Award

.Indian International Film Awards - Best Music Composer, 1st Runner Up എന്നിവയുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ "ദിവ" യ്ക്ക് ലഭിച്ചിട്ടുണ്ട്.