ഓർമ്മപോലും ഓർമ്മപോലും

യേ.. ആ
ഓർമ്മപോലും ഓർമ്മപോലും ആ ആ
ഞാൻ കണ്ട സ്വപ്നത്തിൻ ഓർമ്മപോലും
നിറം പോയതറിയാതെ നിൽക്കുമ്പോൾ
ഇല്ല എൻ മനസ്സിന്റെ ചില്ലയിൽ പൂവിടാൻ
പ്രണയവും പ്രേമവും.. സാന്ത്വനവും..
ഞാൻ കണ്ട സ്വപ്നത്തിൻ

ഏറെ പ്രതീക്ഷ തന്നെങ്ങോ മറഞ്ഞവൾ
ഏറെ പ്രതീക്ഷ തന്നെങ്ങോ മറഞ്ഞവൾ
ഈറനണിയുന്നൂ എൻ ഹൃദന്തം
കാണണമെന്നെന്റെ പ്രാണൻ പിടയുമ്പോൾ
ആഗമനം വെറും സ്വപ്നമായോ..
ആഗമനം വെറും സ്വപ്നമായോ
ഞാൻ കണ്ട സ്വപ്നത്തിൻ...

കാത്തിരിക്കാൻ പറയാതെയെൻ പ്രേയസി
വരുമേതുകാലമെന്നോർത്തു ഞാനും... (2)
തണൽമരച്ചോലയിൽ എത്രനാൾ വെറുതേ
തണൽമരച്ചോലയിൽ എത്രനാൾ വെറുതേ
നിഴലിന്റെ ജന്മമായ് മാഞ്ഞുപോകും...
നിഴലിന്റെ ജന്മമായ് മാഞ്ഞുപോകും

ഞാൻ കണ്ട സ്വപ്നത്തിൻ ഓർമ്മപോലും
നിറം പോയതറിയാതെ നിൽക്കുമ്പോൾ
ഇല്ല എൻ മനസ്സിന്റെ ചില്ലയിൽ പൂവിടാൻ
പ്രണയവും പ്രേമവും സാന്ത്വനവും
ഞാൻ.. ഞാൻ... കണ്ട സ്വപ്നത്തിൻ..

_1jvkhyLGLg