ചിറകിൽ പൂമ്പൊടി

ചിറകിൽ പൂമ്പൊടി ചൂടും ശലഭം പോലെ..ഉണരുന്നൂ
നീയാം പ്രണയാരണ്യം നീർത്തും പൂവിൽ..അറിയുന്നൂ (2)

നീയെൻ പ്രാണനിലെ ഏതോ ചില്ലകളിൽ
താനേ പെയ്യുകയാണോമലേ..
ഈറൻ പൂങ്കാറ്റോ മഞ്ഞോ നീർമുത്തോ
എന്നെ തഴുകും നിൻ ശ്വാസമോ
ചിറകിൽ പൂമ്പൊടി ചൂടും ശലഭം പോലെ..ഉണരുന്നൂ

പൂങ്കാറ്റിൻ കുസൃതിയോടെ..
മിണ്ടാതെ പിറകിലൂടെ
എൻ മേനി വന്നു പുൽകീ.. നീ
എന്നെന്നും ചൂടുവാനായ്..
ഏതേതോ നദികൾ നീന്തീ
വാടാത്തപൂക്കൾ തന്നൂ നീ..
അലിയാൻ നിന്നിൽ ചേരാൻ..
പ്രിയതരമൊരു സൗരഭമായി..ഞാൻ

സഗപധനീ  നിധസാനിധ
ഗ രി നീ ധ പാ ഗ പ ഗ സ നീ ധ നി ധാ
സാ നീ ധ പ ധ നി ധാ സാ നി നി ധ പ ധാ പ ധാ
സാ നി ധ പാ
ധ പ ധ നി ധ നി ധ നി സ സ നി നി
സ രി സ നി ധ പ ധ പ സാ
കണ്ടാലും മതിവരാതെ..
നിന്നു നിൻ അരികിലേതോ
ആലോലനാളം പോലെ ഞാൻ
കണ്ണോരം കവിത മിന്നി...
ഉള്ളാകെ മഴയിൽ മുങ്ങി
ആദ്യാനുരാഗം തന്നൂ നീ..
പതിവായ് നിന്നെകാണാൻ
ഇരവുകളിൽ കനവൊളി തേടി.. ഞാൻ
ചിറകിൽ ചിറകിൽ
ചിറകിൽ പൂമ്പൊടി ചൂടും ശലഭം പോലെ..ഉണരുന്നൂ
നീയാം പ്രണയാരണ്യം നീർത്തും പൂവിൽ..അറിയുന്നൂ

നീയെൻ പ്രാണനിലെ ഏതോ ചില്ലകളിൽ
താനേ പെയ്യുകയാണോമലേ..
ഈറൻ പൂങ്കാറ്റോ മഞ്ഞോ നീർമുത്തോ
എന്നെ തഴുകും നിൻ ശ്വാസമോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chirakil poombodi