മരുമണൽപരപ്പിലെ

മദിച്ച മാമ്പൂമണം പരക്കും
മറന്നു പോയൊരു മകരക്കാറ്റിൽ
മനസ്സു വീണ്ടും പറന്നു ചെന്നു
ആ.. കുന്നിൻ ചെരുവിൽ

മരുമണൽപരപ്പിലെ.. ഓ
മരുമണൽപരപ്പിലെ കനലിന്റെ കുടിലിലും
കുളിരുള്ളൊരോർമ്മ എൻ മലയാളം
തൊടികളിൽ വഴികളിൽ
തൊടികളിൽ വഴികളിൽ പുഴമണൽ വിരികളിൽ
മധുരമായ് കുറുകിയ കൗമാരം
ഉം....പണ്ടു കണ്ട പല കനവുകളിൽ
ഒരു സ്വപ്നഭൂമിയുടെ നിഴലിളകി
ഓ...പണ്ടു കണ്ട പല കനവുകളിൽ 
ഒരു സ്വപ്നഭൂമിയുടെ നിഴലിളകി..
തങ്കത്തിങ്കൾത്തേരിലേറി ഒരു നാളിലാ
കരയിലണയുമെന്ന നിനവിൽ..
ഹേയ് ...

മരുമണൽപരപ്പിലെ കനലിന്റെ കുടിലിലും
കുളിരുള്ളൊരോർമ്മ എൻ മലയാളം
തൊടികളിൽ വഴികളിൽ പുഴമണൽ വിരികളിൽ
മധുരമായ് കുറുകിയ കൗമാരം
ഉം....പണ്ടു കണ്ട പല കനവുകളിൽ
ഒരു സ്വപ്നഭൂമിയുടെ നിഴലിളകി
ഓ...പണ്ടു കണ്ട പല കനവുകളിൽ 
ഒരു സ്വപ്നഭൂമിയുടെ നിഴലിളകി..
തങ്കത്തിങ്കൾത്തേരിലേറി ഒരു നാളിലാ
കരയിലണയുമെന്ന നിനവിൽ..

ഓമനയായ് അന്നു നട്ട പൂച്ചെടികൾ
പൂക്കളുമായ്‌ കായ്കളോടെ നിൽക്കുകയോ
ഇന്നവയെ കണ്ടറിയാനായിടുമോ
ഓർമ്മകളിൽ നൊമ്പരമായ് നീറിടുമോ
ഓ...അന്തിവെയിൽ കായാനായ്
നെഞ്ചിലൊരു പൂത്തുമ്പി ..
ചിന്തകളിലാടുന്നൂ ആതിരകൾ തേടുന്നു
മഴയുടെ ലയം വരുമിതു വഴി..കടലല നീന്തി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
marumanal parappile

Additional Info