സതീഷ്‌ മേനോൻ

Satheesh Menon

1950 മാർച്ച് 10 ന് ക്യാപ്റ്റൻ ടി ബാലചന്ദ്ര മേനോന്റെയും, ചോപ്പുളിൽ കുമുദമ്മയുടെയും മകനായി ജനനം. സ്വദേശം ഇരിങ്ങാലക്കുട. നാഷണൽ സ്കൂൾ ഇരിങ്ങാലക്കുടയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും കൊമെഴസിൽ ബിരുദവും നേടി.  മഹാരാഷ്ട്രയിലെ നിരവധി നാടക ട്രൂപ്പുകളുടെ കൂടെ അഭിനയത്തിൽ സജീവമായിരുന്നു സതീഷ്‌ മേനോൻ. 1978 മുതൽ ദുബായിൽ എത്തിയശേഷം 35 വർഷമായി നോവോറ്റൽ ഗ്രൂപ്പിൽ ജോലി ചെയ്ത് വരികയാണ്. തൊണ്ണൂറുകളിലെ ശ്രദ്ധേയമായ ചില ടെലിവിഷൻ പരസ്യങ്ങളായ ലിപ്ടൻ റ്റീ, റെയിൻബോ മിൽക്ക് തുടങ്ങിയവയ്ക്ക് സതീഷ്‌ മേനോൻ ശബ്ദം നൽകിയിരുന്നു. മണൽ നഗരം, ഡ്രീം സിറ്റി തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും പ്രഹേളിക, മണൽകാറ്റ് ,മേഘങ്ങൾ, ഒരു പുഴ ഒഴുകുന്ന പുഴ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  ദുബായ്, അറബിക്കഥ, ഡയമണ്ട് നെക്ലേസ്,മിഴികൾ സാക്ഷി,പേർഷ്യക്കാരൻ,രസം തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു. ഭാര്യ സുനന്ദ, മക്കൾ സ്മൃതി,ശീതൾ, സൂരജ്