മൊയ്തീൻ കോയ

Moideen Koya

പ്രശസ്ത മാധ്യമ പ്രവർത്തകൻ, ചലച്ചിത്ര നടൻ. എഴുത്തിലും നാടകത്തിലും സജീവം. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സ്വദേശി.  28 വർഷമായി യുഎ ഇയിൽ പ്രവാസം. ദുബായ് ആസ്ഥാനമായിട്ടുള്ള ഏഷ്യാനെറ്റ്‌ റേഡിയോയുടെ സ്ഥാപക പ്രോഗ്രാം ഡയറക്ടർ. കൂടാതെ റേഡിയോ ഏഷ്യ , ഉമ്മുൽ ഖുവൈൻ റേഡിയോ, മിഡിൽ ഈസ്റ്റ് ടെലിവിഷൻ, ജീവൻ ടിവി, അറേബ്യ പത്രം എന്നിവയിൽ മുമ്പ് വിവിധ തസ്തികകൾ. ആകാശവാണി ആർട്ടിസ്റ്റ്, ബാലജനസഖ്യം മുൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.