ഗദ്ദാമ
കേരളത്തിൽ നിന്നും വീട്ടുജോലിക്കായി സൗദി അറേബ്യയിലെത്തുന്ന ഒരു പെൺകുട്ടിയുടെ കഥയിലൂടെ മദ്ധ്യപൂർവേഷ്യയിൽ ജോലി തേടിയെത്തുന്ന മലയാളികളുടെ ജീവിതം ആവിഷ്കരിക്കുന്ന ചിത്രം.
Actors & Characters
Actors | Character |
---|---|
അശ്വതി | |
റസ്സാഖ് കൊട്ടേക്കാട് | |
രാധാകൃഷ്ണൻ | |
ഉസ്മാൻ | |
ഭരതൻ | |
റസ്സാഖിന്റെ മാതാവ് | |
അശ്വതിയുടെ മാതാവ് | |
വർഗ്ഗീസ് | |
റസ്സാഖിന്റെ ഭാര്യ | |
ചാന്ദ് പാഷ | |
ബഷീർ | |
മൈമൂനത്ത് | |
ഇന്ത്യൻ എംബസി ഓഫീസർ | |
ഫാത്തിമ | |
ഹംസ | |
സുധീർ | |
അജിത്ത് | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കാവ്യ മാധവൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 2 010 |
കാവ്യ മാധവൻ | കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് | മികച്ച നടി | 2 010 |
കമൽ | കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് | മികച്ച സംവിധായകൻ | 2 010 |
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് | മികച്ച ചിത്രം | 2 010 |
കഥ സംഗ്രഹം
വേലക്കാരി എന്നർത്ഥമുള്ള അറബി വാക്കായ ഖാദിമയുടെ വാമൊഴി പ്രയോഗമാണു ഗദ്ദാമ.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കെ യു ഇക്ബാൽ 2010-ലെ ഭാഷാപോഷിണി വാർഷികപതിപ്പിൽ എഴുതിയ ഗദ്ദാമ എന്ന ഫീച്ചറാണു ഈ സിനിമക്കു ആധാരം.
"സുബൈദ വിളിക്കുന്നു" എന്ന പേരിൽ "മലയാളം ന്യൂസിൽ" 2002-ൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണു ഇക്ബാലിനെ ഗദ്ദാമയെന്ന ലേഖനമെഴുതാൻ പ്രേരിപ്പിച്ചത്.
സൗദി പൗരന്മാരെ മോശമായും വേലക്കാരികളായെത്തുന്നവർക്കു പീഡനമേൽക്കുന്നതായും ചിത്രീകരിക്കുന്നെന്ന ആരോപണമുണ്ടായതിനെ തുടർന്നു ചിത്രത്തിനു യു എ ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിരോധനമേർപ്പെടുത്തി.
തന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണു അശ്വതിയെ കാവ്യ മാധവൻ വിലയിരുത്തിയത്.
2010-ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിനു കാവ്യ മാധവനു ലഭിച്ചു.
2010-ലെ ക്രിട്ടിക്സ് അവാർഡുകളിൽ മികച്ച ചിത്രം, സംവിധായകൻ, നടി എന്നീ അവാർഡുകൾ ചിത്രം കരസ്ഥമാക്കി.
സലിം കുരിക്കളകത്ത് എന്ന എഴുത്തുകാരൻ താൻ പത്തു വർഷങ്ങൾക്കു മുമ്പ് ഗദ്ദാമ എന്ന പേരിൽ തന്നെ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ കഥയാണിതെന്നു ആരോപണമുന്നയിച്ചിരുന്നു.
Khaddama - A Desert Journey എന്നതായിരുന്നു ചിത്രത്തിന്റെ ടാഗ്ലൈൻ.
പട്ടാമ്പിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നും സൗദി അറേബ്യയിലെ ഒരു വീട്ടിൽ വേലക്കാരിയായി (ഗദ്ദാമ) വരുന്ന പെൺകുട്ടിയാണു അശ്വതി (കാവ്യ മാധവൻ). അവളുടെ ഭർത്താവ് രാധാകൃഷ്ണൻ (ബിജു മേനോൻ) വിദേശത്ത് ജോലി കിട്ടി പോകാൻ തയ്യാറെടുക്കുമ്പോഴാണു മുങ്ങി മരിക്കാൻ പോകുന്ന കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിൽ മരണപ്പെട്ടത്. രാധാകൃഷ്ണനു ജോലി തയ്യാറാക്കി കൊടുക്കാമെന്നേറ്റിരുന്ന ഉസ്മാൻ (സുരാജ്) തന്നെയാണു അശ്വതിക്കും ജോലി ശരിയാക്കി കൊടുക്കുന്നത്. ഉസ്മാൻ ഡ്രൈവറായി ജോലി ചെയ്യുന്ന വീട്ടിൽ തന്നെയാണു അശ്വതിക്കും ജോലി. വീട്ടുകാരിൽ നിന്നുമേൽക്കുന്ന ക്രൂരമായ പീഡനങ്ങളിൽ അശ്വതിക്ക സഹായമാകുന്നത് അവിടത്തെ മറ്റൊരു വേലക്കാരിയായ ഇന്തോനേഷ്യക്കാരി ഫാത്തിമയാണു (അബ്ബി ഗൈൽ). പക്ഷേ, ഫാത്തിമയുമായുള്ള അവിഹിത ബന്ധം കണ്ടുപിടിക്കപ്പെടുന്നതോടെ ഉസ്മാൻ അവിടെ നിന്നും പുറത്താക്കപ്പെടുന്നു. അശ്വതിയുടെ സഹായത്തോടെ ഫാത്തിമ അവിടെ നിന്നും ഉസ്മാന്റെ അടുത്തേക്ക് ഓടിപോകുന്നു. ഇതിനെ തുടർന്നു അശ്വതിക്കു ക്രൂരമായ മർദ്ദനമേൽക്കേണ്ടീ വന്നു. അവളും ഉസ്മാന്റെ സഹായത്തോടെ അവിടെ നിന്നും രക്ഷപ്പെട്ട് റിയാദിലേക്ക് പോകാൻ ശ്രമിക്കുന്നെങ്കിലും ഉസ്മാന്റെ അടുത്തെത്താൻ സാധിക്കുന്നില്ല.
മരുഭുമിയിൽ അഭയം തേടി അലയുന്ന അവളെ ആട്ടിടയനായ ബഷീറും (ഷൈൻ ടോം ചാക്കോ) ഡ്രൈവറായ ഭരതനും (മുരളി ഗോപി) ചേർന്നു രക്ഷപ്പെടുത്തുന്നു. ഭരതൻ തന്റെ വണ്ടിയിൽ അശ്വതിയെ ഉസ്മാന്റെ അടുത്തെത്തിക്കുന്നെങ്കിലും മോഷണം നടത്തിയതിനു ശേഷം വേലക്കാരി രക്ഷപ്പെട്ടെന്ന വാർത്ത പത്രങ്ങളിൽ കണ്ടതിനെ തുടർന്നു അവളെ സഹായിക്കാൻ തയ്യാറാകുന്നില്ല. മറ്റൊരു ആശ്രയവുമില്ലാതാകുന്ന അശ്വതിയെ ഭരതൻ തന്റെ വീട്ടിൽ രഹസ്യമയി പാർപ്പിക്കുന്നു.
ഇതിനിടെ മലയാളിയായ വേലക്കാരിയെ കാണ്മാനില്ലെന്ന വാർത്ത കണ്ടൂ അതിനെ കുറിച്ച് സാമൂഹ്യപ്രവർത്തകൻ കൂടിയായ റസ്സാഖ് (ശ്രീനിവാസൻ) അന്ന്വേഷിക്കുന്നു. ഉസ്മാനെ കണ്ടെത്തുന്ന അവരോട് അയാൾ ആദ്യമൊന്നും അറിയില്ലെന്നു പറയുന്നെങ്കിലും പിന്നീട് കുറ്റബോധം തോന്നി തന്റെടുത്തു വന്നെങ്കിലും പറഞ്ഞയക്കുകയാണുണ്ടായതെന്ന് അറിയിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
കഥാസാരവും കൗതുകങ്ങളും അഭിനേതാക്കളേയും സാങ്കേതിപ്രവർത്തകരേയും ചേർത്തു |