കെ കെ നിഷാദ്

K K Nishad
Date of Birth: 
Wednesday, 26 April, 1978
നിഷാദ്
ആലപിച്ച ഗാനങ്ങൾ: 41

1978 ഏപ്രിൽ 26ന്  ടി എൻ കൃഷ്ണൻ കുട്ടിയുടെയും എം വി ശാരദയുടെയും മകനായി കോഴിക്കോട് ജനിച്ചു. കോഴിക്കോട് ഗവണ്മെന്റ് മോഡൽ ഹയർസെക്കന്ററി സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഗവണ്മെന്റ് ആർട്സ് കോളേജിൽ നിന്നും പ്രീഡിഗ്രിയും, ദേവഗിരി സെന്റ് ജോസഫ് കോളേജിൽ നിന്നും ഗണിതത്തിൽ എം എസ് സി ബി എഡ്ഡും കഴിഞ്ഞു. 

 ചേലന്നൂർ സുകുമാരൻ, ശിവൻ, ശ്രീധരൻ മുണ്ടങ്ങാട്, പാല സി കെ രാമചന്ദ്രൻ, നലിൻ മൂൽജി, ദത്താത്രേയ വേലങ്കാർ  എന്നിവരായിരുന്നു സംഗീതത്തിൽ നിഷാദിന്റെ ഗുരുക്കന്മാർ.2001ൽ കൈരളി സ്വരലയ യേശുദാസ് അവാർഡ് ലഭിച്ച നിഷാദിന് സിനിമയിൽ പാടുവാൻ അവസരം കൊടുക്കുന്നത് സംവിധായകൻ രാജസേനനാണ്.നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന രാജസേനൻ ചിത്രത്തിലാണ് നിഷാദ് ആദ്യമായി പിന്നണി ഗായകനായത്. തുടർന്ന് സ്വപ്നം കൊണ്ടു തുലാഭാരംമാമ്പഴക്കാലംതിരക്കഥവികൃതി എന്നിവയുൾപ്പെടെ മുപ്പതോളം സിനിമകളിൽ പാടി. സിഡ്നി ഓപ്പറ ഹൗസിൽ നിഷാദ് പെർഫോമൻസ് ചെയ്തിട്ടുണ്ട്.

അവാർഡുകൾ- കൈരളി സ്വരലയ യേശുദാസ് അവാർഡ്, ബദ്ര മിനി സ്ക്രീൻ അവാർഡ്, GMMA അവാർഡ്, വയലാർ അവാർഡ്, എൻ പി അബു അവാർഡ്, ഏഷ്യാനെറ്റ്  ടെലിവിഷൻ അവാർഡ് .

നിഷാദിന്റെ ഭാര്യ സവിജ നിഷാദ്. മക്കൾ ആദിത്യ നിഷാദ്, അയൻ നിഷാദ്

വിലാസം- Swaralayam, P.O.Parambil Bazar,  Kozhikode -673012 

നിഷാദിന്റെ ഇമെയിൽ വിലാസമിവിടെ | ഫേസ്ബുക്ക് പ്രൊഫൈലിവിടെ