ഓർമ്മകളേ വിട പറയൂ
ഓര്‍മ്മകളേ വിടപറയൂ പോയ് വരട്ടേ ഞാന്‍
കരളുരുകും വേദനകള്‍ തേങ്ങുമീ വഴിയേ
തുണയായതെന്‍ നിഴലായ് വരാം
നിഴലിനു മുഖമെവിടേ...പറയൂ നീ
ഓര്‍മ്മകളേ വിടപറയൂപോയ് വരട്ടേ ഞാന്‍
കരളുരുകും വേദനകള്‍ തേങ്ങുമീ വഴിയേ...
ഓരോ ജീവന്റെ മിഴിനാളവും
ഏതോ മോഹത്തില്‍ തെളിയുന്നുവോ
അലറിവരും കാറ്റില്‍ പൊഴിയുകയാണാ മോഹവും
കനലെരിയും നെഞ്ചിലും പടരുകയാണാ നൊമ്പരം
ഒരു ചിറകായ് ഞാൻ അലയുമ്പോള്‍ നീ..
മറക്കുവാൻ പൊറുക്കുവാൻ
തിരിച്ചെത്തുമോ...
ഓര്‍മ്മകളേ വിടപറയൂ പോയ് വരട്ടേ ഞാന്‍
കരളുരുകും വേദനകള്‍ തേങ്ങുമീ വഴിയേ...
ദുഃഖം നാളത്തെ സുഖമായ് വരാം
കയ്പും കാലത്തില്‍ മധുരിച്ചീടാം
ഇരുളനിറയും കാട്ടിൽ അവനവനല്ലോ ബന്ധുവായ്
ഇരുകരവും ശൂന്യം മുറിവുകള്‍ മാത്രം സ്വന്തമായ്
ഹിമകണമായ് ഞാന്‍ ഉതിരുമ്പോള്‍ നീ
പൊഴിക്കുമോ ഒരിക്കലാ മിഴിനീര്‍ക്കണം
ഓര്‍മ്മകളേ വിടപറയൂ പോയ് വരട്ടേ ഞാന്‍
കരളുരുകും വേദനകള്‍ തേങ്ങുമീ വഴിയേ
തുണയായതെന്‍ നിഴലായ് വരാം
നിഴലിനു മുഖമെവിടേ...പറയൂ നീ
ഓര്‍മ്മകളേ വിടപറയൂപോയ് വരട്ടേ ഞാന്‍
കരളുരുകും വേദനകള്‍ തേങ്ങുമീ വഴിയേ...