കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ
കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ ചന്ദനച്ചെപ്പു തുറന്നോട്ടേ
ചന്ദനച്ചെപ്പിന്റെ ഉള്ളിലിരിക്കണ മുന്തിരിമുത്തു കവര്‍ന്നാട്ടേ
കൂടെ വരില്ലേ
കൂടൊരുക്കില്ലേ
കൂടെ വന്നാലോ കൂട്ടിരുന്നാലോ
പേടി മറക്കൂലേ ഞാന്‍
ഓടിനടക്കൂലേ
കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ ചന്ദനച്ചെപ്പു തുറന്നാട്ടേ
ചന്ദനച്ചെപ്പിന്റെ ഉള്ളിലിരിക്കണ മുന്തിരിമുത്തു കവര്‍ന്നാട്ടേ
എന്തിനു വേണ്ടി
ഇടയ്ക്കിടെ നെഞ്ചു തുടിച്ചു
ങും കണ്ണിന്നുറക്കം വരും വരെ
കണ്ടു കൊതിച്ചു
പാഴ്മുനയേല്‍ നീ പുതിയൊരു
പാട്ടു നിറച്ചു
ങും പാട്ടിലുറങ്ങാന്‍ മനസ്സിന്റെ
പായ വിരിച്ചു
നെറ്റിപ്പിറ കണ്ടിട്ടൊരു പറ്റങ്ങിനെ പറ്റുന്നതു നെയ്യാമ്പലിനോ
പകരം വിരിയാന്‍ കൊതിയാവുകയോ
ഇതൾ വിരിയുകയോ
കരളിനു പൂക്കണിയായോരെന്‍
കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ ചന്ദനച്ചെപ്പു തുറന്നാട്ടേ
മുത്തു വിളഞ്ഞാൽ
തിളങ്ങുന്ന പത്തരമാറ്റ്
ഒക്കത്തെടുക്കും കുരുന്നിനു ചിത്തിരക്കാറ്റ്
തുള്ളിക്കളിക്കും കൊലുന്നനെ വെള്ളിനിലാവ്
കിന്നരികെട്ടും മഴമിന്നല്‍ പൊന്നരഞ്ഞാണം
ഒറ്റക്കിളി ചുറ്റുന്നത് മറ്റുള്ളവൊരുത്തുള്ളതിന്നിടയാവരുതേ
ഇണയെ തിരയാന്‍ മടിയാവരുതേ
ഇനി വൈകരുതേ
മിഴികളില്‍ പൂമഴപെയ്യുമെന്‍