കാതോരം പ്രണയകഥകള്‍

കാതോരം പ്രണയകഥകള്‍ മൊഴിയുമവളെ നീയറിയില്ലേ
നീയറിയില്ലേ....
കാറ്റേ എന്‍ കവിത പോലെ അവളുമെന്നില്‍ അലിയുകയില്ലേ
വിരഹിണിയല്ലേ....
ഇല്ലല്ലോ കണ്ണില്‍ ഉറക്കം 
ഇപ്പോഴും പാതിമയക്കം
ആരോമലേ ഉറങ്ങൂ...
കാതോരം പ്രണയകഥകള്‍ മൊഴിയുമിവളെ നീയറിയില്ലേ
നീയറിയില്ലേ....

കുളക്കടവില്‍ വെറുതെ തനിച്ചൊന്നു കാണാന്‍ നീ
കൊതിക്കരുതേ മനസ്സേ അവളൊരു പാവം
വളകിലുക്കം കിളികള്‍ കവര്‍ന്നെടുത്താലും
മിഴിത്തിളക്കം മുഴുവന്‍ നിനക്കുള്ളതല്ലേ
പാടങ്ങള്‍ പൂക്കുന്ന കാലം വരും
പനംതത്ത നിന്റെയാകും
നീ ഉറങ്ങു ഉറങ്ങൂ....
കാതോരം പ്രണയകഥകള്‍ മൊഴിയുമവളെ നീയറിയില്ലേ
ങ്ഹും....

ഉടുത്തൊരുങ്ങാന്‍ അവളും മടിക്കുന്ന നേരം
അടുത്തു ചെല്ലാന്‍ മനസ്സേ നിനക്കെന്തു നാണം
മഴക്കുണുക്കം മിഴിയില്‍ മയങ്ങുമെന്നാലും
മൊഴിക്കിലുക്കം മുഴുവന്‍ നിനക്കുള്ളതല്ലേ
മോതിരം മാറുന്ന നാളും വരും
മണിത്തിങ്കള്‍ സ്വന്തമാകും
നീ ഉറങ്ങു ഉറങ്ങൂ....

കാതോരം പ്രണയകഥകള്‍ മൊഴിയുമവളെ നീയറിയില്ലേ
നീയറിയില്ലേ....
കാറ്റേ എന്‍ കവിത പോലെ അവളുമെന്നില്‍ അലിയുകയില്ലേ
വിരഹിണിയല്ലേ....
ഇല്ലല്ലോ കണ്ണില്‍ ഉറക്കം 
ഇപ്പോഴും പാതിമയക്കം
ആരോമലേ ഉറങ്ങൂ
ആരോമലേ ഉറങ്ങൂ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Kathoram pranayakadhakal

Additional Info

Year: 
2003

അനുബന്ധവർത്തമാനം