പറന്നു വന്നൊരു

പറന്നു വന്നൊരു പാട്ടില്‍ 
ഞാനൊരു പരാഗമേഘം കണ്ടു
മനസ്സിനുള്ളിലെ മായാവനിയില്‍ മയൂരനൃത്തം കണ്ടു
പൂവെയിലില്‍ പുലർവെയിലില്‍ ശിശിരശലഭമൊരുങ്ങിയോ
ഈ സ്നേഹസാന്ദ്ര നിമിഷങ്ങള്‍ നമ്മെയൊരു രാഗമാല്യമാക്കും
ഒരു ദേവമാല്യമാക്കും
പറന്നു വന്നൊരു പാട്ടില്‍ ഞാനൊരു പരാഗമേഘം കണ്ടു

പനിനീർമഴയായ് ചാറിയും നിന്‍ നെറുകില്‍ മറുകായ് മാറിയും
അഴകിന്‍ പുഴയില്‍ തോണിയായ് ആദ്യവസന്തം തേടിയും
ചിറകായ്....
സ്വയമുയരുകയാണൊരു ജന്മം
അതിലെഴുതാം...
ഇനിയനിതരശുഭലയ മന്ത്രം
കൈത്തിരിയായ് നിന്‍ കാല്‍പ്പാടുകളില്‍ പിരിയാതെ നില്‍ക്കുമെന്നും
ഒരു സൂര്യനാളം പോലെ
പറന്നു വന്നൊരു പാട്ടില്‍ 
ഞാനൊരു പരാഗമേഘം കണ്ടു

പകലിന്‍ വെയിലില്‍ പാറിയും നിന്‍ കനവിന്‍ കടലില്‍ നീന്തിയും
നിഴലിന്‍ വഴിയില്‍ പമ്മിയും മെഴുകായ് മനസ്സില്‍ മിന്നിയും
അമൃതായ്... സ്വയമലിയുമൊരാതിരയല്ലോ
നിരനിരയായ്... ചിരിമലരുകളുതിരുകയല്ലോ
നിന്‍ പ്രാര്‍ത്ഥനയില്‍ നാം ആശ്ചര്യമായ് ശ്രുതി ചേര്‍ന്നു നില്‍ക്കുമെന്നും
ഒരു ദീപനാളം പോലെ

പറന്നു വന്നൊരു പാട്ടില്‍ 
ഞാനൊരു പരാഗമേഘം കണ്ടു
ആഹ മനസ്സിനുള്ളിലെ മായാവനിയില്‍ മയൂരനൃത്തം കണ്ടു
പൂവെയിലില്‍ പുലർവെയിലില്‍ ശിശിരശലഭമൊരുങ്ങിയോ
ഈ സ്നേഹസാന്ദ്ര നിമിഷങ്ങള്‍ നമ്മെയൊരു രാഗമാല്യമാക്കും
ഒരു ദേവമാല്യമാക്കും
ലലാലലാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Parannu vannoru