സലാം സലാം സാമി

സലാം സലാം സ്വാമി സലാം സലാം
സലാം സലാം സ്വാമി സലാം സലാം
സലാം സലാം സ്വാമി സ്വാമീ സലാം

സലാം സലാം സാമി ഹരഹരോഹര...
ബല്ലേ ബല്ലേ ഭായി ഹരഹരോഹര...
ആട്ടപ്പൂരമായ് ഇതൊരങ്കണപ്പൂരമായ്
ആട്ടപ്പൂരമായ് ഇതൊരങ്കണപ്പൂരമായ്
ഇതൊരമിട്ടു പൊട്ടിച്ചു പടയ്ക്കു പോകണ തീരാപ്പൂരമായ്
ഇതൊരമിട്ടു പൊട്ടിച്ചു പടയ്ക്കു പോകണ തീരാപ്പൂരമായ്
ഗജരാജൻ കരിവീരൻ ഹോയ് നാട്ടിലുത്സവം... 
ഹരേ ഓ സലാം സലാം...

സലാം സലാം സാമി ഹരഹരോഹര... ആരേ വാ..
ബല്ലേ ബല്ലേ ഭായി ഹരഹരോഹര...

കൊമ്പെടുക്കണ കൊമ്പാ... പല വമ്പെടുക്കുന്ന വമ്പാ...
തുമ്പി കൊണ്ടൊരു കൊമ്പൊടിക്കടാ കൂത്താടി...
കൊമ്പെടുക്കണ കൊമ്പാ... പല വമ്പെടുക്കുന്ന വമ്പാ...
തുമ്പി കൊണ്ടൊരു കൊമ്പൊടിക്കടാ കൂത്താടി...
തമ്പേറിൻ കൈത്താളം വാനോളം....
ഹേ... പെണ്ണേ നിൻ തെയ്യാട്ടം തീയാട്ടം...
കൊടി പറ പറക്കണം കടൽ തിരയടിക്കണം
ഇനി അളവെടുക്കണം അതിൽ കുടു കുടുക്കണം
പരി സനിപധനി പമരി സരി സനിമ നിധമ പമനി മപനി
സലാം സലാം.. സ സ സലാം സലാം.. സ്വാമീ 

സലാം സലാം സാമി ഹരഹരോഹര...
ബല്ലേ ബല്ലേ ഭായി ഹരഹരോഹര...

തേരൊരുക്കടീ പെണ്ണേ.. മഴക്കാറ്റടിയ്ക്കടീ മൈനേ..
ചേങ്ങിലയ്ക്കൊരു പൊട്ടു കുത്തണ ചാമുണ്ടീ...
തേരൊരുക്കടീ പെണ്ണേ.. മഴക്കാറ്റടിയ്ക്കടീ മൈനേ..
ചേങ്ങിലയ്ക്കൊരു പൊട്ടു കുത്തണ ചാമുണ്ടീ...
വാളുണ്ടേ വീശണ്ടേ വായ്ത്താരി...
ഹേയ് ആളുണ്ടേ കോളുണ്ടേ കാക്കാത്തീ...
ഇനി ഇവിടെ ഉത്സവം മനസ്സിലരിയ മത്സരം
ഏയ് മഴയിൽ മിന്നലിൻ മലർ കൊലുസ്സു ചിൽ ചിലം
പരി സനിപധനി പമരി സരി സനിമ നിധമ പമനി മപനി
സലാം സലാം.. സലാം സലാം.. 

സലാം സലാം സാമി ഹരഹരോഹര...
ബല്ലേ ബല്ലേ ഭായി ഹരഹരോഹര...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Salam Salam Saami

Additional Info

Year: 
2005