തുലാമിന്നല്‍ തൂവലുകൊണ്ടൊരു

തുലാമിന്നല്‍ തൂവലുകൊണ്ടൊരു തുലാഭാരം...
തുലാമിന്നല്‍ തൂവലുകൊണ്ടൊരു തുലാഭാരം...
തുമ്പിക്കിടാവിനും തൂമണി പ്രാവിനും
നോവുമീ പാട്ടിന്റെ താരാട്ട്...
നന്തുണിപ്പാട്ടിന്റെ നീരാട്ടു്...
തുലാമിന്നല്‍ തൂവലുകൊണ്ടൊരു തുലാഭാരം...

തനിച്ചിരുന്നന്നു നാം മനസ്സിലെ തോണിയില്‍ 
അക്കരെപ്പോയിരുന്നു... രാവിന്നക്കരെപ്പോയിരുന്നു...
ഓര്‍മ്മകള്‍ക്കുള്ളിലെ ഈറന്‍ നിലാവിലെ...
ഓരോ മഴയും നനഞ്ഞിരുന്നു...
നമ്മള്‍ ഒരുമിച്ചു പാടാന്‍ കൊതിച്ചിരുന്നു...
തുലാമിന്നല്‍ തൂവലുകൊണ്ടൊരു തുലാഭാരം...

മഴ നനഞ്ഞന്നു നാം മഴവില്ലിന്‍ കൂരയില്‍
മാറോടു ചേര്‍ന്നിരുന്നു... സ്വന്തം മനസ്സോടു ചേര്‍ന്നിരുന്നു...
മഴ നനഞ്ഞന്നു നാം മഴവില്ലിന്‍ കൂരയില്‍
മാറോടു ചേര്‍ന്നിരുന്നു... സ്വന്തം മനസ്സോടു ചേര്‍ന്നിരുന്നു...
മായും കിനാവിന്റെ വേലിത്തിടമ്പില്‍ നീ...
പനിനീര്‍ മുകിലായ് മറഞ്ഞിരുന്നു...
എന്റെ നീര്‍മിഴിത്തുമ്പില്‍ നീ പെയ്തിരുന്നു...

തുലാമിന്നല്‍ തൂവലുകൊണ്ടൊരു തുലാഭാരം...
തുമ്പിക്കിടാവിനും തൂമണി പ്രാവിനും
നോവുമീ പാട്ടിന്റെ താരാട്ട്...
നന്തുണിപ്പാട്ടിന്റെ നീരാട്ടു്...
തുലാമിന്നല്‍ തൂവലുകൊണ്ടൊരു തുലാഭാരം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thulaminnal Thoovalukondoru

Additional Info

Year: 
2005

അനുബന്ധവർത്തമാനം