ഓമനേ പൊന്നേ

 

പഞ്ചാരയുമ്മ തരാം വാ വാ
അമ്മിഞ്ഞപ്പാലു തരാം വാ വാ
ലാലീ ലാലീലാലീ ലാലീ ലാലീ ലാലീ ഓ..
ലേലേ ലേലേ ലേലേ ലേലേ ഓ..

ഓമനേ പൊന്നെ നിന്നെ ഓർത്തിരിപ്പൂ ഒരമ്മ
താമരേ നിൻ പൂങ്കവിളിൻ നല്ലിതളഴകിൽ നൂറുമ്മ
പാലാഴി നിലാവമ്മ
ചേലേഴിൻ കിനാവമ്മ
എന്റെ മാത്രം അമ്മ
(ഓമനേ..)

കാൽത്തള കൈവള കിലുങ്ങീ
വെയിൽ കൊഞ്ചും പിഞ്ചോമലായ്
കാർത്തിക പൊൻ കരൾ കാവിൽ
അമ്മ കണ്ണിൽ നെയ് നിറവിളക്കായി
തുള്ളിതുള്ളി കളിച്ചൊരു തുമ്പിക്കൊപ്പം പറന്നൊരു
കണ്മണിയല്ലേ നീ മകനേ
കിന്നാര പൊന്നാരമേ എൻ
(ഓമനേ..)

സ്നേഹമനോഹരിയല്ലേ എന്നമ്മേ ഞാൻ തുണയില്ലേ
ലോലലോല  മനസ്സല്ലേ എൻ താലോലം തങ്കമല്ലേ
അച്ഛനെങ്ങോ പോയി അമ്മയെല്ലാമായീ
കൺ നനവോലും കഥയായീ
ചാരത്തു ദൂരത്തു ഞാൻ  എൻ
(ഓമനേ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omane ponne

Additional Info

അനുബന്ധവർത്തമാനം