റംസാൻ നിലാവൊത്ത (D)
ലേ.... റംസാൻ നിലാവൊത്ത പെണ്ണ്...
ആ...
റംസാൻ നിലാവൊത്ത പെണ്ണല്ലേ... രംഗീലപ്പെണ്ണല്ലേ...

തങ്കക്കിനാവിന്റെ കസവല്ലേ... കല്യാണപ്പെണ്ണല്ലേ...
ഏഴാം കടലിന്റെ അക്കരെ നിന്ന് വന്നേ പെണ്ണേ പൂമാരൻ....

തന ധിന താന ധിരിധാന തന തന ധിന താന ധിരിധാന

തന ധിന താന ധിരിധാന തന തന ധിന താന ധിരിധാന....
കണ്ടിട്ടും കണ്ടിട്ടും ഒളിച്ചൊന്നു കാണാൻ...
കൊതിക്കണ കടക്കണ്ണ്... പെണ്ണിൻ മയ്യിട്ട കള്ളക്കണ്ണ്...
മാനസമൈനയെ മനസ്സിനു നിനച്ച് മയങ്ങണു മണവാളൻ
പുഞ്ചിരി നിറയെ പൂവമ്പ്... നിൻ ഖൽബിലു നിറയെ കുളിരമ്പ്
അടക്കം പറയണു പൂങ്കാറ്റിൽ... നല്ലത്തറു മണക്കണ കല്യാണം
ഇന്നാണല്ലോ... കല്യാണം...
റംസാൻ നിലാവൊത്ത പെണ്ണല്ലേ... രംഗീലപ്പെണ്ണല്ലേ...
കിങ്ങിണിത്തുമ്പിയെ പിടിക്കണ പ്രായം...
കഴിഞ്ഞെടീ കുട്ടിക്കുരുവീ... പ്രായം കഴിഞ്ഞെടീ ചിട്ടിക്കുരുവീ...
പൊട്ടാസു പൊട്ടിച്ചു നടന്നൊരു കാലം കഴിഞ്ഞെടീ മൊഹബത്തിൻ കണ്ണേ...
ഇന്നിനി രാവിൻ മണിയറയിൽ അമ്പിളിമാമൻ വരുമല്ലോ...
അറബിക്കഥയുടെ മഞ്ചലിലേറി രാജകുമാരൻ വരുമല്ലോ....