പുത്തൂരം വീട്ടിലെ
പുത്തൂരം വീട്ടിലെ തച്ചോളിപ്പാട്ടിലെ
നക്ഷത്രക്കണ്ണുള്ള വീരന്മാരേ
നാടിന്റെ മാനവും കാത്തവരേ
ആശിച്ചും നേടീ നിങ്ങള്‍
വാശിക്കും നേടീ നിങ്ങള്‍
വാഴ്ത്തുന്നു പഴമ്പാട്ടില്‍ പാണനാര്
ആശിച്ചു പോയോര്‍ തമ്മില്‍
ഒന്നായിത്തീരാന്‍ നിങ്ങള്‍
ആശിസ്സും നേര്‍ന്നീടേണം
കാവല്‍ വേണം
പുത്തൂരം വീട്ടിലെ തച്ചോളിപ്പാട്ടിലെ
നക്ഷത്രക്കണ്ണുള്ള വീരന്മാരേ
നാടിന്റെ മാനവും കാത്തവരേ
മനസ്സുകള്‍ തമ്മില്‍ അടുത്താല്‍
അതില്‍ മതില്‍ പണിയുന്നവരാരോ
കരുണയിലലിയും കണ്ണീര്‍
പകയെഴുതാന്‍ തുനിയുവതാരോ
ജീവിതമോ ഗാനം
സ്നേഹമതിന്‍ രാഗം
നേരറിയും നേരം മാറിവരും താളം
ഇതു മണ്ണും വിണ്ണും തമ്മിൽ
ഉരിയാടും മൊഴിയോ
വാഴുന്നോര്‍ വാഴും കാലം
വീഴുന്നോർ വീഴും കാലം
കാടേറിച്ചരിഞ്ഞതും നമ്മള്‍ കണ്ടേ
കണ്ണിന്മേല്‍ കണ്ണായി വന്നു
കണിമുത്തിന്‍ ചന്തം ചേർന്നു
പിറവിമുതല്‍ ഒന്നായിത്തീര്‍ന്നു
നിങ്ങള്‍ പണ്ടേ
പുത്തൂരം വീട്ടിലെ തച്ചോളിപ്പാട്ടിലെ
നക്ഷത്രക്കണ്ണുള്ള വീരന്മാരേ
നാടിന്റെ മാനവും കാത്തവരേ
തലമുറ വാഴണ ഭൂമി
നീ വരമരുളുന്നൊരു ദേവി
അലിവ് ചുരന്നാല്‍ മാറില്‍
പാലരുവികള്‍ ഒഴുകാറില്ലേ
മാരിമുകില്‍ മായും നാൾവഴികള്‍ മാറും
കൂരിരുളും പോകും സൂര്യമുഖം കാണും
ഈ പാണന്‍ പാടും പാട്ടില്‍
പെരുമാളേ ഉണരൂ
സ്നേഹത്തിന്‍ കണ്ണീരൊപ്പാന്‍
ദൈവങ്ങൾക്കാവില്ലെന്നോ
ലോകനാര്‍കാവില്‍ വാഴും തമ്പുരാട്ടീ
ആളങ്കം വേണ്ടെന്റമ്മേ
വാളിനുമേൽ വാളും വേണ്ട
വരമരുളാന്‍ എന്തേ നീയും വൈകിപ്പോയി
പുത്തൂരം വീട്ടിലെ തച്ചോളിപ്പാട്ടിലെ
നക്ഷത്രക്കണ്ണുള്ള വീരന്മാരേ
നാടിന്റെ മാനവും കാത്തവരേ
പുത്തൂരം വീട്ടിലെ തച്ചോളിപ്പാട്ടിലെ
നക്ഷത്രക്കണ്ണുള്ള വീരന്മാരേ
നാടിന്റെ മാനവും കാത്തവരേ
ആശിച്ചും നേടീ നിങ്ങള്‍
വാശിക്കും നേടീ നിങ്ങള്‍
വാഴ്ത്തുന്നു പഴമ്പാട്ടില്‍ പാണനാര്
ആശിച്ചു പോയോര്‍ തമ്മില്‍
ഒന്നായിത്തീരാന്‍ നിങ്ങള്‍
ആശിസ്സും നേര്‍ന്നീടേണം
കാവല്‍ വേണം
പുത്തൂരം വീട്ടിലെ തച്ചോളിപ്പാട്ടിലെ
നക്ഷത്രക്കണ്ണുള്ള വീരന്മാരേ
നാടിന്റെ മാനവും കാത്തവരേ