പൂമാനം മേലേ
aankom mem aana
thu bahom mem sona
bar ba mil jaana
our pyar pyar dil dena
പൂമാനം മേലേ എന്‍ വാര്‍തിങ്കള്‍ താഴേ
നിന്‍ പൂമെയ്യില്‍ പ്രേമത്തിന്‍ പൂക്കാലം
നിന്നോടെന്‍ ഇഷ്ടം ഈ മഞ്ഞിന്റെ തട്ടം
നീ മാറ്റുമ്പോള്‍ ചെഞ്ചുണ്ടില്‍ തേന്‍കിണ്ണം
ഇതൊരുല്ലാസ രാവിന്റെ കൂടാരം
തിരതല്ലുന്നു ജീവന്റെ സംഗീതം
ഓ
bar ba mil jaana
our pyar pyar dil dena
പൂമാനം മേലേ എന്‍ വാര്‍തിങ്കള്‍ താഴേ
നിന്‍ പൂമെയ്യില്‍ പ്രേമത്തിന്‍ പൂക്കാലം
നിന്നോടെന്‍ ഇഷ്ടം ഈ മഞ്ഞിന്റെ തട്ടം
നീ മാറ്റുമ്പോള്‍ ചെഞ്ചുണ്ടില്‍ തേന്‍കിണ്ണം
ഇതൊരുല്ലാസ രാവിന്റെ കൂടാരം
തിരതല്ലുന്നു ജീവന്റെ സംഗീതം
ഇതൊരുല്ലാസരാവിന്റെ കൂടാരം
തിരതല്ലുന്നു ജീവന്റെ സംഗീതം ഓ
bar ba mil jaana
our pyar pyar dil dena
sath mil raha thera
our geeth gun rahaa meraa
വാല്‍ക്കണ്ണില്‍ സ്വപ്നങ്ങള്‍ തളിർത്തുവോ
ആകാശത്തേരില്‍ ഞാന്‍
അണിഞ്ഞൊരുങ്ങിയിരിക്കുമ്പോള്‍ നീ
ആരോമൽ സുൽത്താനായി അണയില്ലേ
ദേവീ നീ എന്നെന്നും സുമംഗലി
ഈ വിണ്ണിന്‍ കിളിവാതില്‍ തുറന്നിട്ടതാര്
മിന്നല്‍ തിരി നീട്ടി മഴമുകില്
നിറഞ്ഞൊരീ സ്നേഹത്തിന്‍
നിലാവ് ഞാന്‍ തന്നാലോ
തന്നാല്‍ ഞാന്‍ തുന്നാമൊരു തൂവാല
എന്നും ഞാന്‍ നിന്‍ കൈയ്യിലൊറുമാല്
aankom mem aana
thu bahom mem sona
sun saawan ke angan mem
aajare (2)
ഇതൊരുല്ലാസരാവിന്റെ കൂടാരം
തിരതല്ലുന്നു ജീവന്റെ സംഗീതം
ഓ
bar ba mil jaana
our pyar pyar dil dena
sath mil raha thera
our geeth gun rahaa meraa
താരങ്ങള്‍ താളത്തില്‍ കിലുങ്ങുമോ
തൈത്തെന്നല്‍ തോഴീ നിന്‍
നനുത്ത വാര്‍മുടി ചീകിയൊതുക്കാന്‍
കസ്തൂരിച്ചാറും കൊണ്ടലയുന്നൂ
കണ്ണായെന്‍ കണ്ണില്‍ നീ നിറഞ്ഞുവോ
നിന്നെ പിരിയാതെ അലയുമെന്‍ നിഴലില്‍
പെണ്ണിന്‍ മനസ്സാവാം അലകടല്
തിളങ്ങുമീ പ്രേമത്തിന്‍
തിടമ്പു ഞാന്‍ തന്നാലോ
തന്നാലീ പനിനീരിലൊരാറാട്ട്
ഒന്നായിനി നനയാം പുതുമഴയത്ത്
ഉം ..
(പൂമാനം മേലേ എന്‍)