മയങ്ങി പോയി (M)

മയങ്ങി പോയി ഞാൻ മയങ്ങി പോയി 
രാവിൻ പിൻനിലാ മഴയിൽ മയങ്ങി പോയി 
മയങ്ങി പോയി ഞാൻ മയങ്ങി പോയി 
കളിയണിയറയിൽ ഞാൻ മയങ്ങി പോയി 
നീ വരുമ്പോൾ നിൻ വിരൽ തൊടുമ്പോൾ ഞാൻ 
അഴകിൻ മിഴാവായ്‌ തുളുമ്പി പോയി...

മയങ്ങി പോയി ഞാൻ മയങ്ങി പോയി 
രാവിൻ പിൻനിലാ മഴയിൽ മയങ്ങി പോയി...

എന്തേ.. നീയെന്തേ...
മയങ്ങുമ്പോൾ എന്നെ വിളിച്ചുണർത്തി 
പൊന്നേ... ഇന്നെന്നേ... 
എന്തു നൽകാൻ നെഞ്ചിൽ ചേർത്തു നിർത്തി 
മുകരാനോ... പുണരാനോ.. 

മയങ്ങി പോയി ഞാൻ മയങ്ങി പോയി 
രാവിൻ പിൻനിലാ മഴയിൽ മയങ്ങി പോയി...

ഗ മ പ സ സ രി നി ധ പ നി
പ ധ മ ഗ സ മ ഗ പാ...
ജന്മം... ഈ ജന്മം.. 
അത്രമേൽ നിന്നോടടുത്തു പോയ്‌ ഞാൻ 
ഉള്ളിൽ... എന്നുള്ളിൽ... 
അത്രമേൽ നിന്നോടിണങ്ങി പോയ്‌ ഞാൻ 
അറിയാതെ... അറിയാതെ 
അത്രമേൽ പ്രണയാതുരമായി മോഹം...

മയങ്ങി പോയി ഞാൻ മയങ്ങി പോയി 
കളിയണിയറയിൽ ഞാൻ മയങ്ങി പോയി 
നീ വരുമ്പോൾ നിൻ വിരൽ തൊടുമ്പോൾ ഞാൻ 
അഴകിൻ മിഴാവായ്‌ തുളുമ്പി പോയി...
മയങ്ങി പോയി ഞാൻ മയങ്ങി പോയി 
രാവിൻ പിൻനിലാ മഴയിൽ മയങ്ങി പോയി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayangipoyi (M)

Additional Info

Year: 
2006