പച്ചപ്പനം തത്തേ (F)
പച്ചപ്പനം തത്തേ... പുന്നാര പൂമുത്തേ...
ആഹാ ആ..ആ..ആ..ആ...
പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ...
പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ...
ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
ഒന്നു വാ പൊന്നഴകേ...
പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ...
നീ ഒന്നു വാ പൊന്നഴകേ...
തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്
നീയൊന്നു പാടഴകേ...
കൊയ്യുന്ന കൊയ്ത്തരിവാളിന്നു കിക്കിളി
പെയ്യുന്ന പാട്ടു പാട്....
പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ...
ആഹാ ആ...ആ..ആ.ആ
നീലച്ച മാനം വിതാനിച്ചു മിന്നിയ
നിന്നിളം ചുണ്ടാലേ...
പൊന്നിൻ കതിർക്കുല കൊത്തിയെടുത്ത് നീ
പൊങ്ങിപ്പറന്നാലോ...
അക്കാണും മാമല വെട്ടി വയലാക്കി
ആരിയൻ വിത്തെറിഞ്ഞേ...
അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ
ഈണമാണെൻ കിളിയേ...
പച്ചപ്പനം തത്തേ... ഓ... പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ...
ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
ഒന്നു വാ പൊന്നഴകേ...
പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിൻ പൂങ്കരളേ...
നീയൊന്നു പാടഴകേ...