ഓ വാനമേ
ഓ വാനമേ പ്രണവമുരുവിടാം
പൊന്നുദയമുണരുവാൻ
ഇരുളലയിൽ ചിറകൊഴിയും പ്രതിഭകളേ നീ
നിൻ പുലരഴകിൽ പൂങ്കതിരാൽ
പുൽകിയുണർത്തും കാലമേ ഓ...
(ഓ...വാനമേ,....)
എൻ ഹൃദയം പാടീ സ്നേഹം അറിയാത്തുറവായൊഴുകീ
എൻ കൈകൾ തഴുകീ
ഓമൽ കനിവോ കനിവായൊഴുകി
എങ്ങാണെന്റെ സാന്ത്വനം
എങ്ങാണെന്റെ ജീവനം
എങ്ങാണെൻ സംഗീതം
എങ്ങാണെൻ ദേവഗാനം
കണ്ണീർ പാടത്താരോ പക്ഷീ
കേട്ടില്ലാരുമേ
(ഓ...വാനമേ.....)
പൂമിഴികൾ തേടീ
പൈതലിന്നെവിടെ എവിടെ എവിടേ
പൂങ്കിളികൾ തേടീ ..
ഓമലിന്നെവിടെ എവിടെ എവിടെ
മിന്നൽ പോലെയാ മുഖം
തെന്നൽ പോലെയോർമ്മകൾ
പൊൻ മേഘം പാടുന്നു
അവനില്ലാതെൻ ജന്മമേ
കണ്ണീർ പാടത്താരോ പക്ഷീ
കേട്ടില്ലാരുമേ
(ഓ...വാനമേ.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oh vaname
Additional Info
ഗാനശാഖ: