കളിയരങ്ങിലൊരു
മച്ചാനഴകിയ മന്നാരി മല്ലിക വല്ലിക ചൂടവളേ
വട്ടം കുരുതി കഴിച്ചവളേ
രാമൻ കാലം കഴിഞ്ഞവളേ
രാമാ ഓ...രാമാ (2)
തത്തക തരികിട താ
തിത്തക തിരികിട താ (2)
അഹിസാമേ ബോലസീസേ...
അഹിസാമേ സാമയോ
അഹിസാമേ ബോലസീസമയേ (2)
കളിയരങ്ങിലൊരു തിരി തെളിഞ്ഞ തിരു
മിന്നരങ്ങിലൊരു മണി മുഴങ്ങി (2)
നാട്ടുക്കൂട്ടക്കാതിലേയ്ക്കീ നാലു ദിക്കിൻ കണ്ണിലേക്ക് (2)
കുറവനെത്തി കുറത്തിയെത്തീ കൂത്താടിക്കൂട്ടവുമെത്തീ
കൂത്താടി കൂത്താടീ (2)
(കളീയരങ്ങിലൊരു....)
അഹിസാമേ ബോലസീസേ...
അഹിസാമേ സാമയോ
അഹിസാമേ ബോലസീസമയേ (2)
കതിരു കൊയ്ത വയലിലെല്ലാം
നീലരാവിൻ ചോട്ടിലെല്ലാം
ചോട്ടിലെല്ലാം ചോട്ടിലെല്ലാം
നാടകത്തിൻ നേരറിഞ്ഞോർ
പുതിയലോക പുലരി കാണാൻ
ഏറ്റു പാടീ.....
നാമൊന്നല്ലേ നമ്മളൊന്നല്ലേ (2)
തത്തക തരികിട താം
തിങ്കിട താം തരികിട താം
തരികിട തോകിട ങ്കിട ങ്കിടാ ങ്കുടാ
(കളിയരങ്ങിലൊരു..)
കലി പിറന്ന മണ്ണിലെല്ലാം
ചതി മൊഴിയും കോമരങ്ങൾ
ഇവിടം ഞങ്ങൾ തച്ചുടയ്ക്കും
കപടലോകപൊയ് മുഖങ്ങൾ
ചൊല്ലിയാടീ..
നാമൊന്നാണേ നമ്മളൊന്നാണേ (20
തത്തക തരികിട താം
തിങ്കിട താം തരികിട താം
തരികിട തോകിട ങ്കിട ങ്കിടാ ങ്കുടാ
(കളിയരങ്ങിലൊരു..)