സാലമ്പാക്കം

salambakkam
0
No votes yet

 

സാലമ്പാക്കം ബാക്കം
സാലമ്പാക്കം സാലമ്പാക്കം
സാലമ്പാക്കം ബാക്കം
സാലമ്പാക്കം സാലമ്പാക്കം

അത്തിമരത്തിന്റെ ചോട്ടിലിരുന്നൊരു
തത്തമ്മപ്പെണ്ണിന്റെ കുട്ടിക്കുറുമൊഴി
മുത്തശ്ശിമാവിന്റെ തുഞ്ചത്തിരുന്നൊരു
വണ്ണാത്തിപ്പൈയ്യിന്റെ ചങ്കിലെ പാട്ടായി
പാട്ടിന്റെ പല്ലവി പെണ്ണിനു കൂട്ടായി
പൂമാലപ്പന്തലും പൂത്തിരുവാതിര
സാലമ്പാക്കം കുടമെടുക്കേണ്ടെ വെറ്റമുറുക്കേണ്ട
കറ്റയെടുക്കേണ്ട സാലമ്പാക്കം
കളമെഴുതണ്ടേ പൂ വിതറേണ്ടെ
മഴ നനയേണ്ടെ
സങ്കര സങ്കര സങ്കരമംഗല
സാലമ്പാക്കം സങ്കരമംഗല
സാലമ്പാക്കം ബ്ലാസാ
(അത്തിമരത്തിന്റെ...)

പുള്ളോത്തിപ്പാടും പാട്ടിൽ ശേലിൽ
ഒരു തൂവൽ പൊഴിച്ചു തുടുക്കാം
അപ്പൂപ്പൻ താടി പോലെ പായും
ഒരു മഞ്ചാടിക്കുന്നിൽ പോകാം
ഏയ് അക്കരെയിക്കരെ നിക്കുന്നതാരാ
ഏയ് അക്കുത്തിക്കുത്താനാ വരമ്പത്ത് (2)
തത്തോം ത്തോം തോം തെയ്...
സാലമ്പാക്കം സങ്കരമംഗല
സാലമ്പാക്കം ബ്ലാസാ
(അത്തിമരത്തിന്റെ...)

മൈലാഞ്ചി തേടും പെണ്ണിൻ കൈയ്യിൽ
കൊച്ചു മന്താരപ്പൂക്കൾ വരയ്ക്കാം
കുമ്മാട്ടിയാടും ആലിൻ ചോട്ടിൽ
ഒരു പച്ചോലപ്പന്തൽ കെട്ടാം

ഏയ് അക്കരെയിക്കരെ നിക്കുന്നതാരാ
ഏയ് അക്കുത്തിക്കുത്താനാ വരമ്പത്ത് (2)
തത്തോം ത്തോം തോം തെയ്...
സാലമ്പാക്കം സങ്കരമംഗല
സാലമ്പാക്കം ബ്ലാസാ
(അത്തിമരത്തിന്റെ...)
 

Saalam baakkam - Pullimaan